തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം സംഘികൾക്ക് ഒരു മാറാരോഗം: വി. മുരളീധരന് മറുപടിയുമായി ശശി തരൂർ

കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി മുരളീധരന്റെ പരിഹാസത്തിന് മറുപടിയുമായി കോൺഗ്രസ് എം.പി ശശി തരൂർ. തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം വി മുരളീധരനെ പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ് എന്ന് ശശി തരൂർ പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മോദിയുടെ താടി വളരുന്നത് പോലെ താഴോട്ടാണ് വളരുന്നത് എന്ന് സൂചിപ്പിക്കുന്ന ഒരു ചിത്രം ശശി തരൂർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിനെ പരിഹസിച്ചു കൊണ്ട്, തരൂരിന്റെ അസുഖം വേഗം ഭേദമാകട്ടെ എന്നും അദ്ദേഹത്തിന്റെ ചികിത്സക്കായി ആയുഷ്മാൻ ഭാരതിന് കീഴിലുള്ള ആശുപത്രിയിൽ വിളിച്ചു പറയാമെന്നും വി.മുരളീധരൻ പരിഹസിച്ചു. ഇതിന് മറുപടി ആയാണ് സംഘികൾക്ക് തമാശ ആസ്വദിക്കാൻ അറിയില്ലെന്ന് ശശി തരൂർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ശശി തരൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

എനിക്കുള്ള അസുഖം എന്തായാലും അത് മാറുന്നതാണെന്ന് എനിക്കുറപ്പാണ്; പക്ഷെ, തമാശ ആസ്വദിക്കാൻ കഴിയാത്ത പ്രശ്നം, താങ്കളെപ്പോലുള്ള സംഘികൾക്ക് ഒരു മാറാരോഗം പോലെയാണ്. അതിന്, നിർഭാഗ്യവശാൽ “ആയുഷ്മാൻ ഭാരതി”ൽ പോലും ഒരു ചികിത്സയില്ല.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ