ഷഹീന്‍ ബാഗിലെ ഇടിച്ചുനിരത്തല്‍; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം, സി.പി.എമ്മിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലെ കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചു നീക്കാനുള്ള കോര്‍പ്പറേഷന്‍ നടപടിയ്‌ക്കെതിരെ സിപിഎം നല്‍കിയ ഹര്‍ജിയില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. വിഷയത്തില്‍ സിപിഎം എന്തിനാണ് ഹര്‍ജി നല്‍കുന്നത് പ്രശ്‌നം ബാധിക്കപ്പെട്ടവരല്ലേ ഹര്‍ജി നല്‍കേണ്ടതെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവുവിന്റെ അധഅയക്ഷതയിലുള്ള ബെഞ്ച് ചോദിച്ചു.

ഹൈക്കോടതിയെ സമീപിക്കാതെ നേരിട്ടു സുപ്രീംകോടതിയില്‍ എത്തിയതിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജനവാസ കേന്ദ്രങ്ങളായതിനാലാണ് ജഹാംഗീര്‍പുരിയില്‍ ഇടപെട്ടത്. രാജ്യത്തെ മറ്റു സ്ഥലങ്ങളിലെ പൊളിക്കലില്‍ ഇടപെടാനാകില്ല. ജഹാംഗീര്‍പുരിയിലെ പൊളിക്കലിന് മാത്രമാണ് സ്റ്റേ ഉള്ളതെന്നും കോടതി വ്യക്തമാക്കി.

പൊതുതാതാപര്യ വിഷയമായതിനാലാണ് ഹര്‍ജി നല്‍കിയതെന്ന് സിപിഎമ്മിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കേണ്ടതെന്നും ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്നും സുപ്രീംകോടതി അറിയിച്ചു. ഇതേ തുടര്‍ന്ന് സിപിഎം ഹര്‍ജി പിന്‍വലിച്ചു. കേസില്‍ ഹൈക്കോടതി ഇടപെട്ടില്ലെങ്കില്‍ ഇടപെടാമെന്നും സുപ്രീംകോടതി അറിയിച്ചു.

ഡല്‍ഹി കോര്‍പ്പറേഷന്റെ പൊളിക്കല്‍ നടപടിയെ തുടര്‍ന്ന് ഷഹീന്‍ബാഗില്‍ ഇന്ന് രാവിലെ സംഘര്‍ഷമുണ്ടായിരുന്നു. കെട്ടിടം പൊളിച്ചു നീക്കാനായി എത്തിയ ബുള്‍ഡോസറുകള്‍ പ്രദേശവാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് തടയുകയായിരുന്നു. ജഹാംഗീര്‍പുരിയിലും നേരത്തെ സമാനരീതിയില്‍ സംഘര്‍ഷം നടന്നിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ