എ.ബി.വി.പി, എന്‍.എസ്‌.യു.ഐ കോട്ടകള്‍ പിടിച്ചടക്കി; ഗെലോട്ടിന്റെ കോളജിലും അദ്ധ്യക്ഷസ്ഥാനം; രാജസ്ഥാനില്‍ ചരിത്രവിജയവുമായി എസ്.എഫ്‌.ഐ

രാജസ്ഥാനിലെ സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയവുമായി എസ്എഫ്‌ഐ. സംഘടന ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷമായി രാജസ്ഥാനിലെ ഏല്ലാ കോളേജുകളിലും എസ്എഫ്‌ഐ സാനിധ്യം അറിയിച്ചിരുന്നു. ഇതിന്റെ അന്തിമഫലമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ്‌യുഐ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്.

ജോധ്പുര്‍, സിക്കറിലെ ദീന്‍ദയാല്‍ ഉപാധ്യായ ശെഖാവതി സര്‍വകലാശാലകളില്‍ വന്‍ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ വിജയിച്ച് കയറിയത്. എബിവിപിയുടെ കുത്തകയായിരുന്ന അഫിലിയേറ്റഡ് കോളേജുകളിലും എസ്എഫ്ഐ ഭരണം പിടിച്ചെടുത്തിട്ടുണ്ട്.

സിക്കര്‍ ജില്ലയിലെ എല്ലാ കോളേജുകളിലും എസ്എഫ്ഐയ്ക്ക് വിജയിക്കാന്‍ സാധിച്ചു. ജുന്‍ജുനു, ഗംഗാനഗര്‍, ബീക്കാനീര്‍, ജോധ്പുര്‍, ഹനുമാന്‍ഗഡ്, ബദ്ര ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങളിലും മികച്ച വിജയം നേടാന്‍ എസ്എഫ്‌ഐക്കായി. മുഖ്യമന്ത്രി അശോക് ഗെലോട്ട് പൂര്‍വ വിദ്യാര്‍ഥിയായ ജോധ്പുര്‍ സര്‍വകലാശാലയിലെ അധ്യക്ഷസ്ഥാനം എസ്എഫ്ഐ പിടിച്ചെടുത്തു.

ജോധ്പൂരിലെ ജയ് നരേന്‍ വ്യാസ് സര്‍വകലാശാലയിലെ (ജെഎന്‍യുവി) വിദ്യാര്‍ത്ഥി യൂണിയന്‍ ലീഡര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എസ്എഫ്‌ഐ പിന്തുണയുള്ള അരവിന്ദ് സിംഗ് ഭാട്ടി വിജയിച്ചു.എന്‍എസ്‌യുഐ സ്ഥാനാര്‍ത്ഥിലെ 905 വോട്ടുകള്‍ക്കാണ് അദേഹം പരാജയപ്പെടുത്തിയത്.

Latest Stories

അച്ഛന്‍ ജയിക്കും, ബിജെപിക്ക് കൂടുതല്‍ സീറ്റ് കിട്ടും.. ആരാന്റമ്മയ്ക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസമാണല്ലോ..; പ്രതികരിച്ച് അഹാനയും സഹോദരിമാരും

യുഎഇയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തി

'മേനേൻ' എന്ന് ഞാനിട്ടതാണ് അതൊരു ജാതിപ്പേരല്ല, അച്ഛൻ എത്തീസ്റ്റ് ആണ്, ജാതിപ്പേര് അദ്ദേഹത്തിന് ഇഷ്ടമല്ല: നിത്യ മേനോൻ

ചാലക്കുടിയിൽ മാലിന്യകൂമ്പാരത്തിന് തീപിടിച്ചു; തീ പൂർണ്ണാമായി അണക്കാനുള്ള ശ്രമം തുടരുന്നു

മുംബൈ ബോളര്മാരെ പച്ചക്ക് കത്തിച്ച് ജേക്ക് ഫ്രേസർ-മക്ഗുർക്ക്, ഈ ചെക്കനെ നോക്കി വെച്ചോ ആരാധകരെ; കുറിച്ചിരിക്കുന്നത് തകർപ്പൻ നേട്ടം

ഏഴ് പൂരിക്കും മസാലക്കറിക്കും 20 രൂപ; ഉച്ചഭക്ഷണത്തിന് 50 രൂപ; കുടിവെള്ളത്തിന് മൂന്നുരൂപ; കുറഞ്ഞവിലയില്‍ സ്‌റ്റേഷനുകളില്‍ ഭക്ഷണവിതരണം ആരംഭിച്ച് റെയില്‍വേ

'മോദി സർക്കാർ പോയി; കുറച്ചു നാൾ ബിജെപി സർക്കാരായിരുന്നു, ഇന്നലെ മുതൽ എൻഡിഎ സർക്കാരാണ്': പി ചിദംബരം

ടി20 ലോകകപ്പ്:15 അംഗ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ശ്രീശാന്ത്, രണ്ട് സൂപ്പര്‍ താരങ്ങള്‍ക്ക് ഇടമില്ല

ഹെലികോപ്ടറില്‍ കയറുന്നതിനിടെ മമതാ ബാനര്‍ജിക്ക് അപകടം, വഴുതി വീണു; വീഡിയോ പ്രചരിക്കുന്നു

ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു; പരസ്പരം അണ്‍ഫോളോ ചെയ്തു, ഒന്നിച്ചുള്ള ചിത്രങ്ങളുമില്ല!