'കയ്യില്‍ കിട്ടിയ കുഞ്ഞുങ്ങളെയുമെടുത്ത് പുറത്തേക്കോടിയപ്പോൾ അയാൾ അറിഞ്ഞിരുന്നില്ല സ്വന്തം കുഞ്ഞ് തീയിലമരുന്നത്...'; ഹൃദയഭേദകം ഈ കാഴ്ചകൾ

ഉത്തര്‍പ്രദേശിലെ മഹാറാണി ലക്ഷ്മി ഭായ് മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ തീവ്ര പരിചരണത്തിൽ ഉണ്ടായ തീപിടുത്തത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. കുഞ്ഞുങ്ങളുടെ എൻഐസിയുവില്‍ ഉണ്ടായിരുന്നത് കാലാവധി കഴിഞ്ഞ അഗ്നിശമന ഉപകരണങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. തീപിടുത്തമുണ്ടായപ്പോള്‍ ആശുപത്രിയിലെ ഫയര്‍ അലാം പ്രവര്‍ത്തിച്ചിരുന്നില്ല. ഇത് രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് ഇടയാക്കിയെന്നും ആരോപണമുണ്ട്.

ഇന്നലെ രാത്രി പത്തരയോടെയാണ് ഝാന്‍സിയിലെ ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. 54 നവജാത ശിശുക്കളാണ് തീപിടിത്തം ഉണ്ടാകുമ്പോള്‍ വാര്‍ഡില്‍ ഉണ്ടായിരുന്നത്. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന ഡോക്ടര്‍മാരും മറ്റ് ഹോസ്പിറ്റല്‍ അധികൃതരും കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികളുടെ മാതാപിതാക്കൾ എന്‍ഐസിയുവിന്‌റെ ജനലുകള്‍ തകര്‍ത്ത് അകത്ത് കയറുകയും കയ്യില്‍ കിട്ടുന്ന കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ശേഷമാണ് ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടങ്ങിയത്.

കുട്ടികളെ ഉള്ളിൽ കയറി എടുത്ത് രക്ഷപ്പെടുത്തിയ കൂട്ടത്തില്‍ സ്വന്തം മകന്‍ വെന്തുമരിക്കുന്നത് തിരിച്ചറിയാതെ മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയ മഹോബാ സ്വദേശിയായ കുല്‍ദീപുമുണ്ടായിരുന്നു. കയ്യില്‍ കിട്ടിയ കുഞ്ഞുങ്ങളെയുമെടുത്ത് പുറത്തേക്കോടുമ്പോൾ സ്വന്തം കുഞ്ഞ് തീയിലമരുന്നത് ആ അച്ഛന്‍ അറിഞ്ഞിരുന്നില്ല.

പത്ത് ദിവസം മാത്രമായിരുന്നു കുല്‍ദീപിന്റെ മകന് പ്രായം. പതിവ് ചെക്കപ്പിനായി കുഞ്ഞിനെ എന്‍ഐസിയുവിലേക്ക് കൊണ്ടുപോയതായിരുന്നു. ഡോക്ടര്‍ വരുന്നതും കാത്ത് ലോബിയിലിരിക്കുകയായിരുന്നു കുല്‍ദീപും ഭാര്യയും. പെട്ടെന്നാണ് വാര്‍ഡില്‍ തീപിടുത്തമുണ്ടാകുന്നത്. ക്ഷണനേരം കൊണ്ട് പലഭാഗത്തുനിന്നും കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താന്‍ പലരും ഓടിക്കൂടിയിരുന്നു. കയ്യില്‍ കിട്ടിയ മൂന്ന് കുഞ്ഞുങ്ങളെയുമെടുത്ത് കുല്‍ദീപ് പുറത്തേക്ക് പോവുകയായിരുന്നു. എന്നാൽ സ്വന്തം കുഞ്ഞിനെ കണ്ടെത്താൻ കുൽദീപിന് കഴിഞ്ഞില്ല.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് പിന്നിലെന്നാണ് നിഗമനം. അപകടത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ കുട്ടികള്‍ക്ക് 50,000 രൂപയും നല്‍കും. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് വാര്‍ത്ത കേട്ടതെന്നും കുട്ടികള്‍ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് ധൈര്യം നല്‍കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ദുരന്തം മെഡിക്കൽ മാനേജ്‌മെൻ്റിൻ്റെ അനാസ്ഥയാണെന്നാണ് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചത്. സംഭവത്തിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുശോചനം രേഖപ്പെടുത്തുകയും കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഈ വലിയ ദുരന്തത്തിൻ്റെ വേളയിൽ അനുശോചനവും ആശ്വാസവാക്കുകളും വ്യർത്ഥമാണ്. ഞങ്ങൾ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നാണ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ