ഛത്തീസ്ഗഡിൽ 16 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; കൊല്ലപ്പെട്ടവരിൽ തലയ്ക്ക് ഒരു കോടി വിലയിട്ട നേതാവടക്കം, ഏറ്റുമുട്ടൽ തുടരുന്നു

ഛത്തീസ്ഗഡ്- ഒഡീഷ അതിർത്തിയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ ഗാരിയബന്ദ് ജില്ലയിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ തലയ്ക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ച ജയറാം എന്ന ഛലപതിയും ഉൾപ്പെടുന്നു.

ഛത്തീസ്ഗഡ്- ഒഡീഷ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മെയിൻപൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള വനമേഖലയിൽ തിങ്കളാഴ്ച രാത്രി വൈകിയും ചൊവ്വാഴ്ച രാവിലെയും പുതിയ വെടിവയ്പ്പ് നടന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), ഛത്തീസ്ഗഡിൽ നിന്നുള്ള കോബ്ര, ഒഡീഷയിൽ നിന്നുള്ള സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) എന്നിവയിൽ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘമാണ് ഓപ്പറേഷനിൽ പങ്കെടുക്കുന്നത്.

തിങ്കളാഴ്ച രാവിലെ ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയിൽ സുരക്ഷാ സേനയും നക്‌സലൈറ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് വനിതാ നക്‌സലൈറ്റുകൾ കൊല്ലപ്പെടുകയും സിആർപിഎഫിൻ്റെ എലൈറ്റ് കമാൻഡോ ബറ്റാലിയനിലെ ഒരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നക്‌സൽ വിരുദ്ധ ഓപ്പറേഷനിൽ ഛത്തീസ്ഗഡ്- ഒഡീഷ അതിർത്തിയിലെ ഫിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉൾവനത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഗാരിയബന്ദ് പോലീസ് സൂപ്രണ്ട് നിഖിൽ രഖേച്ച പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ