ഇന്ധന ക്ഷാമം; സ്‌കൂളുകളും ഓഫീസുകളും അടയ്ക്കാനൊരുങ്ങി ശ്രീലങ്ക

ഇന്ധനക്ഷാമം രൂക്ഷമായതിനാൽ സർക്കാർ ഓഫീസുകളും വിദ്യാലയങ്ങളും അടച്ചിടാനൊരുങ്ങി ശ്രീലങ്കൻ സർക്കാർ. തിങ്കളാഴ്ച്ച മുതലാണ് അടച്ചിടൽ. ആരോഗ്യമേഖലയിലെ ജീവനക്കാർ പതിവുപോലെ ജോലിക്കെത്തണം. കൊളംബോ നഗരപരിധിയിലെ സർക്കാർ സ്‌കൂളുകളും സർക്കാർ അംഗീകൃത സ്വകാര്യ സ്‌കൂളുകളും അടുത്തയാഴ്ച തുറക്കില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ സർക്കുലർ. ഓൺലൈൻ ക്ലാസുകൾക്ക് അധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. ക്ലാസുകൾ ഓൺലൈനാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്യണമെന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ധന വിതരണത്തിലെ കടുത്തപ്രതിസന്ധി, പൊതുഗതാഗതത്തിന്റെ കുറവ്, സ്വകാര്യ യാത്രാസംവിധാനങ്ങളുടെ അപ്രായോഗികത എന്നിവ കണക്കിലെടുത്താണ് തീരുമാനം. സ്കൂൾ ബസുകൾ പലതും ഓടാൻ കഴിയാത്ത സാഹചര്യമാണ്. പകൽ വൈദ്യുതിയുമില്ല. സർക്കാർ അടുത്തിടെ കമ്പനികൾക്ക് 2.5% സാമൂഹിക സേവന നികുതി ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച അവധിയും പ്രഖ്യാപിച്ചിരുന്നു.

തിങ്കളാഴ്ചമുതൽ ഓഫീസുകളിൽ അത്യാവശ്യം ജീവനക്കാർമാത്രം ഹാജരായാൽ മതിയെന്ന് പൊതുഭരണ, ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. മരുന്നിന്റെയും ഉപകരണങ്ങളുടെയും ലഭ്യതക്കുറവുമൂലം തിങ്കളാഴ്ചമുതൽ ശസ്ത്രക്രിയകൾ കുറയ്ക്കുമെന്ന് സർക്കാർ ആശുപത്രികളിലെ ഹൃദ്രോഗവിദഗ്ധർ വ്യക്തമാക്കി

വിദേശ നാണയശേഖരം കാലിയായതിനാൽ ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാനാകാതെ വലിയ പ്രതിസന്ധിയിലാണ് ശ്രീലങ്കൻ ഭരണകൂടം. ഇന്ധനക്ഷാമം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കുന്നതെന്ന് ആഭ്യന്തര, പൊതുഭരണ മന്ത്രാലയം അറിയിച്ചു.

Latest Stories

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം