ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഭരണഘടനാ ചട്ടങ്ങള്‍ മറികടന്നാണെന്ന് ചൂണ്ടിക്കാണിക്കുന്ന ഹര്‍ജികളാണ് ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയാണ് ശനിയാഴ്ച എന്‍.വി രമണ അടങ്ങുന്ന അഞ്ചംഗ ബഞ്ചിന് കേസിന്റെ ചുമതല ഏല്‍പിച്ചത്. എസ്.കെ കൗള്‍, ആര്‍ സുഭാഷ് റെഡ്ഢി, ബി.ആര്‍ ഗവയ്, സൂര്യ കാന്ത് എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍.

ഓഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370, 35 എ എന്നീ ആര്‍ട്ടിക്കിളുകള്‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ കേന്ദ്രം റദ്ദാക്കിയത്. ജമ്മു കശ്മീരിനെയും ലഡാക്കിനെയും പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളാക്കി തിരിക്കുന്ന നിയമവും കേന്ദ്രം കൊണ്ടു വന്നിരുന്നു. ഇവ ചോദ്യം ചെയ്ത് 15 ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുമ്പിലുള്ളത്.

കേന്ദ്ര തീരുമാനം ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്നും ഇതിന് കശ്മീര്‍ ജനതയുടെ സമ്മതമില്ലെന്നും ചൂണ്ടിക്കാട്ടുന്ന ഹര്‍ജികളും ഇതിലുണ്ട്. 2019-ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമമനുസരിച്ച് സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്നും ഹര്‍ജികളില്‍ പറയുന്നു.

ഓഗസ്റ്റ് ആറിന് പ്രമുഖ അഭിഭാഷകന്‍ എം.എല്‍ ശര്‍മ്മയാണ് വിഷയത്തില്‍ ആദ്യ ഹര്‍ജി നല്‍കിയത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മുഹമ്മദ് അക്ബര്‍ ലോണ്‍, ഹസനൈന്‍ മസൂദി എന്നിവര്‍ക്ക് പുറമെ ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് നേതാക്കളായ ഷാ ഫൈസല്‍, ഷഹ്ല റാഷിദ്, അഭിഭാഷകരായ ഷാക്കിര്‍ ഷബീര്‍, സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി എന്നിവരാണ് മറ്റ് ഹര്‍ജിക്കാര്‍. ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ക്ക് പുറമെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, അന്യായ തടവുകള്‍ എന്നിവ ചോദ്യം ചെയ്തുള്ള ഹര്‍ജികളും ഈ ബെഞ്ച് പരിഗണിക്കും.

Latest Stories

രണ്ടാഴ്ച കൊണ്ട് 10 കിലോ കുറച്ചു; ചിത്രങ്ങൾ പങ്കുവെച്ച് പാർവതി

നാഗവല്ലിയും ചന്തുവും നീലകണ്ഠനുമെല്ലാം വീണ്ടും വരുന്നു; റീ റിലീസിനൊരുങ്ങി 10 മലയാള സിനിമകള്‍

നമ്പി രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച് ബന്ധുക്കള്‍

നിന്റെ സഹായമില്ലാതെ ഡൽഹി മത്സരങ്ങൾ ജയിച്ചിട്ടുണ്ട്, അതുകൊണ്ട് അത്ര അഹങ്കാരം വേണ്ട; ഇന്ത്യൻ താരത്തോട് പരിശീലകൻ

കേരള ലോട്ടറിയുടെ വില്‍പ്പന ഇടിക്കുന്നു; ഭാഗ്യാന്വേഷികള്‍ ബോചെ ടീക്കൊപ്പം; ഖജനാവിന് പ്രതിദിനം കോടികളുടെ നഷ്ടം; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് സര്‍ക്കാര്‍

ബുംറയും കമ്മിൻസും സ്റ്റാർക്കും ഒന്നും അല്ല, ആ താരത്തെ എനിക്ക് ശരിക്കും പേടിയാണ്, അവന്റെ ബോളിങ് ഓരോ തവണയും ഞെട്ടിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

'ജനാധിപത്യം കൊലചെയ്യപ്പെട്ടു'; വാരാണസിയിൽ മോദിക്കെതിരെയുള്ള ഹാസ്യതാരം ശ്യാം രംഗീലയുടെ നാമനിർദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ആരൊക്കെ വന്നാലും പോയാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ അവൻ ഉണ്ടാക്കിയ ഓളത്തിന്റെ പകുതി വരില്ല, ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹം: മുഹമ്മദ് കൈഫ്

IPL 2024: ക്രിക്കറ്റ് ലോകത്തിന് വമ്പൻ ഞെട്ടൽ, വിരമിക്കൽ സംബന്ധിച്ച് അതിനിർണായക അപ്ഡേറ്റ് നൽകി വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

'ജുഡീഷ്യറിയോടുള്ള അവഹേളനം'; കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് സുപ്രീംകോടതിയിൽ ഉന്നയിക്കാൻ ഹർജിക്കാർ