വി.കെ ശശികല ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തും; സ്വീകരണം ഒരുക്കി പ്രവര്‍ത്തകര്‍, തമിഴ്നാട് കനത്ത സുരക്ഷാവലയത്തിൽ

അണ്ണാ ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ ശശികല ഇന്ന് ചെന്നൈയില്‍ തിരിച്ചെത്തും. കോവിഡ് ചികിത്സയും തുടർനിരീക്ഷണവും പൂർത്തിയാക്കിയ ശശികല രാവിലെ ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് തിരിയ്ക്കും. ഇന്നലെയും ഇന്ന് പുലർച്ചെയുമായി നൂറ് കണക്കിന് പ്രവർത്തകരാണ് ശശികലയെ സ്വീകരിക്കാൻ ബംഗളൂരുവിൽ എത്തിയിട്ടുള്ളത്. നാലുവര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കി വി.കെ. ശശികല തമിഴ്‌നാട്ടില്‍ തിരിച്ചെത്തുന്നതോടെ വരുംആഴ്ചകളില്‍ തമിഴ്‌നാട് രാഷ്ട്രീയം സംഭവബഹുലമാകും. ശശികലയുടെ വരവിനോട് അനുബന്ധിച്ച് നിരവധി നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി കൊടി ഉപയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വന്‍പോലീസ് സന്നാഹമാണ് കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുള്ളത്.

അതിനിടെ ശശികലയും ദിനകരനും തമിഴ്‌നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചെന്നൈ പോരൂര്‍ മുതല്‍ മറീന ബീച്ച് വരെ ശശികലയെ സ്വീകരിച്ച് റാലി നടത്താന്‍ അമ്മാ മക്കള്‍ മുന്നേറ്റ കഴകത്തിന് പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് പോരൂരിലെ എം.ജി.ആറിന്‍റെ വീടിന് സമീപത്ത് കൊടിമരത്തില്‍ അണ്ണാ ഡി.എംകെ കൊടി ഉയര്‍ത്താനാണ് ശശികലയുടെ ആലോചന. ഇതിന് ശേഷം റാലിയായി മറീനാ കടല്‍ക്കരയിലെ ജയലളിത സമാധിയിലെത്തും.

നേരത്തെ, അണ്ണാ ഡി.എം.കെയുടെ കൊടി കെട്ടിയ കാറിലായിരുന്നു ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍നിന്ന് ശശികല പുറത്തേക്കു വന്നത്. എന്നാല്‍ ഈ കൊടി ഉപയോഗിച്ച് തമിഴ്‌നാട്ടിലേക്ക് കടക്കരുതെന്ന നിര്‍ദേശം കൃഷ്ണഗിരി പൊലീസ് ശശികലയ്ക്ക് നല്‍കിയിട്ടുണ്ട്. കര്‍ണാടകയില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന സുസുവാടി എന്ന സ്ഥലത്തേക്ക് ശശികല എത്തുമ്പോള്‍ പടക്കം പൊട്ടിക്കുകയോ ബാന്‍ഡ് മേളം സംഘടിപ്പിക്കുകയോ അരുതെന്നും പൊലീസ് നിര്‍ദേശമുണ്ട്.

ശശികലയെ ആരും അനുഗമിക്കരുതെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. 35 വാഹനങ്ങളുടെ അകമ്പടിയില്‍ തമിഴ്‌നാട്ടിലേക്ക് പോകാനായിരുന്നു ശശികല തീരുമാനിച്ചിരുന്നത്. എന്നാല്‍ അഞ്ചുവാഹനങ്ങളില്‍ അധികം ശശികലയ്‌ക്കൊപ്പമുണ്ടാകരുതെന്നും കൃഷ്ണഗിരി പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ നന്ദിഹില്‍സിലെ റിസോര്‍ട്ടില്‍ നിന്നാണ് ശശികല യാത്ര ആരംഭിക്കുന്നത്. ടി.ടി.വി ദിനകരന്‍ ഇന്നലെ തന്നെ ബെംഗളൂരുവിലെത്തിയിട്ടുണ്ട്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി