കുടുംബത്തിനും സുഹൃത്തുകള്‍ക്കും നന്ദി പറഞ്ഞ് സഞ്ജീവ് ഭട്ടിന്റെ വികാരനിര്‍ഭരമായ കത്ത്

ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് കുടുംബത്തിന് നന്ദി പറഞ്ഞുകൊണ്ടെഴുതിയ വികാരനിര്‍ഭരമായ കത്ത് പങ്കുവവെച്ച് ഭാര്യ ശ്വേത ഭട്ട്. ഭാര്യയ്ക്കും മക്കള്‍ക്കും ജയിലില്‍ നിന്ന് സ്വന്തം കൈപടയില്‍ സഞ്ജീവ് ഭട്ട് എഴുതിയ കത്ത് അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ഭാര്യ ശ്വേത ഭട്ടാണ് പങ്കുവെച്ചത്.

“ഞാന്‍ ഇന്ന് എന്തെങ്കിലുമൊക്കെയായിട്ടുണ്ടെങ്കില്‍ അത് നീ കാരണമാണ്. നിങ്ങളാണ് എന്റെ ശക്തിയും പ്രചോദനവും. എല്ലാ തടസ്സങ്ങളെയും നേരിടാന്‍ എന്റെ ആശയത്തിനും ആദര്‍ശത്തിനും ഇന്ധനം നല്‍കിയത് നീയാണ്. നിനക്കും മക്കള്‍ക്കും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അത്ര സുഖമുള്ളതായിരുന്നില്ല. അധ്വാനിച്ചുണ്ടാക്കി സ്നേഹത്തോടെ സൂക്ഷിച്ച വീട് ഇല്ലാതാകുന്നത് നിസഹായതയോടെ നോക്കിനില്‍ക്കേണ്ട അവസ്ഥയുണ്ടായതിന് ഞാന്‍ മാപ്പുചോദിക്കുന്നു”- സഞ്ജീവ് ഭട്ട് കത്തില്‍ കുറിക്കുന്നു.
കഴിഞ്ഞ വര്‍ഷമാണ് അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അനധികൃതമെന്ന് പ്രഖ്യാപി ച്ച്‌ സഞ്ജീവ് ഭട്ടിന്റെയും കുടുംബത്തിന്റെയും വീട് പൊളിച്ചത്.

അത്ഭുതകരമായ ധീരതയോടെയാണ് പ്രതിസന്ധികളെ ഭാര്യ ശ്വേത ഒറ്റയ്ക്ക് നേരിട്ടെന്നും അനീതിക്കെതിരെ പോരാടാനുള്ള അവരുടെ ശക്തിക്കും ധൈര്യത്തിനും ദൃഢനിശ്ചയത്തിനും രാജ്യം മുഴുവന്‍ സാക്ഷിയായെന്നും സഞ്ജീവ് കത്തില്‍ കുറിയ്ക്കുന്നു. ഇരുണ്ട നാളുകളില്‍ തനിക്കും കുടുംബത്തിനും ഒപ്പം നിന്നവര്‍ക്കും ധൈര്യശാലികളായ സുഹൃത്തുകള്‍ക്കും ഭട്ട് കത്തിലൂടെ നന്ദി പറയുന്നുണ്ട്.

1990ല്‍ വര്‍ഗീയ കലാപം നടത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തയാളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കേസില്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സഞ്ജീവ് ഭട്ടിന്‍റെ ആവശ്യം മെയ് 24ന് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവപര്യന്തം ശിക്ഷ വിധിച്ച് കൊണ്ടുള്ള ജാംനഗര്‍ സെഷന്‍സ് കോടതിയുടെ വിധി വന്നത്.

ഗുജറാത്ത് കലാപ കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല