മഹാസഖ്യം വിടാന്‍ തയ്യാറെന്ന് സഞ്ജയ് റാവത്ത്; വീണ്ടും അനുനയ നീക്കവുമായി ശിവസേന

മഹാരാഷ്ട്രയില്‍ വീണ്ടും അനുനയ നീക്കവുമായി ശിവസേന. മഹാ അഗാഡി സഖ്യം വിടാന്‍ സേന തയ്യാറാണെന്നും ഇത് സംബന്ധിച്ചുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാമെന്നും ശിവസേന വക്താവ് സഞ്ജയ് റാവത്ത് അറിയിച്ചു. എല്ലാ എംഎല്‍എമാരുടെയും അഭിപ്രായം ഇതാണെങ്കില്‍ അത് പരിഗണിക്കാം. ഇതിനായി വിമത എംഎല്‍എമാര്‍ 24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ തിരിച്ചെത്തണമെന്നും അദ്ദേഹം പറഞ്ഞു.

എംഎല്‍എമാരുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ ഉദ്ധവ് താക്കറെ തയ്യാറാണ്. ഗുവാഹത്തിയില്‍ നിന്നല്ല എംഎല്‍എമാര്‍ ആവശ്യം ഉന്നയിക്കേണ്ടതെന്നും സഞ്ജയ് റാവത്ത് വ്യക്തമാക്കി. ശിവസേന സഖ്യത്തില്‍ നിന്ന് പുറത്തുവരണം എന്നാണ് ഏക്നാഥ് ഷിന്‍ഡെയുടെ പ്രധാന ആവശ്യം. കഴിഞ്ഞ രണ്ടുവര്‍ഷമായി സഖ്യത്തിലൂടെ എന്‍സിപിക്കും കോണ്‍ഗ്രസിനും മാത്രമാണ് നേട്ടമുണ്ടായിട്ടുള്ളത്. ശിവസേന തളര്‍ന്നുവെന്നും ഷിന്‍ഡെ കഴിഞ്ഞദിവസംആരോപിച്ചിരുന്നു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഒപ്പമുള്ള എംഎല്‍എമാരുടെ എണ്ണം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് സഖ്യത്തില്‍ നിന്ന് പുറത്തുവരാന്‍ തയ്യാറാണെന്ന് ശിവസേന അറിയിച്ചിരിക്കുന്നത്. ഉദ്ധവ് താക്കറെ ഇന്ന് വിളിച്ചു ചേര്‍ന്ന നേതൃയോഗത്തില്‍ ആദിത്യ താക്കറെ ഉള്‍പ്പെടെ 13 എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്. ഭൂരിഭാഗം എംപിമാരും വിമത നേതാവ് ഏകനാഥ് ഷിന്‍ഡെക്കൊപ്പമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭരണപക്ഷ എംഎല്‍എമാരില്‍ 42 പേരാണ് ഷിന്‍ഡെയ്ക്ക് ഒപ്പമുള്ളത്. 35 പേര്‍ ശിവസേനയില്‍ നിന്നും ഏഴുപേര്‍ സ്വതന്ത്രരുമാണ്.

അതേസമയം ഷിന്‍ഡെ പക്ഷം നാളെ ഗവര്‍ണറെ കണ്ടേക്കും. ആശുപത്രിയിലുള്ള ഗവര്‍ണര്‍ നാളെ രാജ്ഭവനിലെത്തും. ഇതിന് ശേഷമാകും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുക. ഷിന്‍ഡെയെ നിയമസഭാകക്ഷി നേതാവാക്കണമെന്ന ആവശ്യം ആക്ടിങ് സ്പീക്കര്‍ തള്ളുകയും ചെയ്തു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍