കേന്ദ്രം പന്ത്രണ്ടാം ക്ലാസ്സിന്റെ പ്രാധാന്യം മനസ്സിലാക്കണം; പ്ലസ് ടു പരീക്ഷകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തയച്ച് ആർ.എസ്.എസ് 

പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ് പ്രധാനമന്ത്രി മോദിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്ത് അയച്ചു. ശിക്ഷാ സംസ്‌കൃത ഉത്തരൻ നിയാസിന്റെ സംഘടനാ സെക്രട്ടറി അതുൽ കോത്താരിയാണ്  മോദിക്കും വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്കിനും ഇക്കാര്യം ഉന്നയിച്ചു കത്തയച്ചത്.

ഓപ്പൺ ബുക്ക് പരീക്ഷ നടത്തുന്നത് പരിഗണിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. കോവിഡ് ധാരാളം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞ കോത്താരി മാർക്ക് കുറഞ്ഞതും, പരാജയപ്പെട്ടവർക്കും രണ്ടുതവണ പരീക്ഷകൾ നടത്താമെന്നും വ്യക്തമാക്കി.

കേന്ദ്രം പന്ത്രണ്ടാം ക്ലാസ്സിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും, വിദ്യാർത്ഥികളുടെ ഭാവി മനസ്സിൽ വെച്ചുകൊണ്ട്, ബോർഡ് പരീക്ഷകൾ നടത്തണമെന്നും പറഞ്ഞു. മുൻകൂട്ടി പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്ന് പോവുന്നതെന്നും വിദ്യാർത്ഥികൾക്ക് ആനുകൂല്യങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് കോവിഡ് വ്യാപകമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സി.ബി.എസ്.ഇ, ഐ.സി.എസ്.സി.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യം ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.എസ് സംഘടന രംഗത്തുവന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം