വേനല്‍ ചൂടിനെ പ്രതിരോധിക്കാന്‍ ക്ലാസ് റൂമിന്റെ ചുവരില്‍ ചാണകം പൂശി പ്രിന്‍സിപ്പല്‍; ഉന്നത പദവി കിട്ടാനുളള ഏക വഴിയെന്ന് പരിഹാസം

വേനല്‍ചൂടിനെ പ്രതിരോധിക്കാന്‍ കോളേജ് ക്ലാസ് റൂമിന്റെ ചുവരില്‍ ചാണകം പൂശിയ പ്രിന്‍സിപ്പലിന് സൈബറിടങ്ങളില്‍ രൂക്ഷ വിമര്‍ശനം. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ലക്ഷ്മിഭായ് കോളേജിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇതോടകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

കോളേജ് പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സലയാണ് ക്ലാസ്മുറിയുടെ ചുമരുകളില്‍ ചാണകം പുരട്ടിയത്. പ്രിന്‍സിപ്പല്‍ കസേരയില്‍ കയറി നിന്ന് ചുമരുകളില്‍ ചാണകം തേക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. പ്രിന്‍സിപ്പല്‍ തന്നെയാണ് കോളേജിലെ അധ്യാപകര്‍ക്കായുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വീഡിയോ പങ്കുവെച്ചത്.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ചൂടിനെ പ്രതിരോധിക്കുന്നതിനായി ചാണകം ഉപയോഗിച്ചുവരുന്നുണ്ട്. എന്നാല്‍ ഫാന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറിയില്‍ ഇതിന്റെ ആവശ്യകതയെയാണ് സൈബറിടങ്ങള്‍ ചോദ്യം ചെയ്യുന്നത്. അതേസമയം അധ്യാപകരുടെ ഭാഗത്ത് നിന്ന് കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ആര്‍എസ്എസിലും ബിജെപിയിലും ഉന്നത പദവി കിട്ടാനുളള ഏക വഴിയാണ് പ്രിന്‍സിപ്പലിന്റേതെന്ന് എന്‍എസ്യുഐ വിമര്‍ശിച്ചു. ഗവേഷണത്തിന്റെ ഭാഗമായാണ് ചാണകം പുരട്ടിയതെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്