അർണബും സംഘവും ബ്രോഡ്​കാസ്റ്റ്​ മേഖലയുടെ അന്തസ്​ നശിപ്പിച്ചു, റിപ്പബ്ലിക്​ ടി.വിയുടെ ഐ.ബി.എഫ്​ അംഗത്വം അടിയന്തരമായി റദ്ദാക്കണമെന്ന് എൻ.ബി.എ

റിപ്പബ്ലിക്​ ടി.വിയുടെ ഐ.ബി.എഫ്​ അംഗത്വം അടിയന്തരമായി റദ്ദാക്കണമെന്നും  ആവശ്യ​പ്പെട്ട് എൻ.ബി.എ.  അർണബും ബാർക്​ മുൻ സി.ഇ.ഒ പാർത്തോ ദാസ്​ഗുപ്​തയും തമ്മിലെ വാട്​സ്​ആപ്​ സന്ദേ​​ശങ്ങൾ ഞെട്ടലുണ്ടാക്കുന്നു. അർണബും റിപ്പബ്ലിക് ടി.വിയും നടത്തിയ തട്ടിപ്പിനെ തുടർന്ന്​ ബ്രോഡ്​കാസ്​റ്റ്​ മേഖലയുടെ അന്തസിന്​ കോട്ടം വരുത്തിയെന്നും എൻ.ബി.എ (ന്യൂസ്​ ബ്രോഡ്​കാസ്​റ്റേഴ്​സ്​ അസോസിയേഷൻ) പറഞ്ഞു.

റിപ്പബ്ലിക്​ ടി.വി ചാനലിന്​ കൂടുതൽ കാഴ്ചക്കാരുണ്ടെന്ന്​ വരുത്താൻ ചാനൽ റേറ്റിംഗി കൃ​ത്രിമം കാണിച്ചുവെന്നും റിപ്പബ്ലിക്​ ടി.വിയുടെ പ്രത്യേക നേട്ടത്തിനായി മറ്റു ചാനലുകളുടെ റേറ്റിംഗ് കുറച്ചുകാണിച്ച്​ തട്ടിപ്പ്​ നടത്തിയെന്നും​ വ്യക്തമായി. ഈ വാട്​സ്​ആപ്​ ചാറ്റുകളിലൂടെ പുറത്തുവരുന്നത്​ തട്ടിപ്പു മാത്രമല്ല, അധികാര പ്രകടനം കൂടിയാണ്​. രണ്ടുപേരും തമ്മിലുള്ള ചാറ്റിൽ സെക്രട്ടറിമാരുടെ നിയമനം, കാബിനറ്റ്​ പുനഃസംഘടന, പ്രധാനമന്ത്രിയുടെ ഓഫീസിലെ സ്വാധീനം, കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിലെ പ്രവർത്തനം തുടങ്ങിയവയെക്കുറിച്ചും സൂചിപ്പിക്കുന്നു. കഴിഞ്ഞ നാലുവർഷമായി റേറ്റിംഗിലെ കൃത്രിമത്തെക്കുറിച്ച്​ എൻ.ബി.എ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെയ്ക്കുന്നതാണ്​ പുറത്തുവന്ന തെളിവുകളെന്നും പ്രസ്​താവനയിൽ പറയുന്നു.

ചാനൽ റേറ്റിംഗ്​ കൃത്രിമവുമായി ബന്ധപ്പെട്ട കോടതിയുടെ പരിധിയിലെ കേസിൽ വിധി വരുന്നതുവരെ അടിയന്തരമായി റിപ്പബ്ലിക്​ ടി.വിയുടെ ഐ.ബി.എഫ്​ അംഗത്വം റദ്ദാക്കണമെന്നാണ് എൻ.ബി.എ ആവശ്യപ്പെട്ടിരിക്കുന്നത്. അന്തിമവിധി വരും വരെ ബാർക്​ റേറ്റിംഗ്​ സംവിധാനത്തിൽനിന്ന്​ റിപ്പബ്ലിക്​ ടി.വിയെ ഒഴിവാക്കണം. ബാർകിന്‍റെ വിശ്വാസ്യത തകർത്തവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും റേറ്റിംഗ് നടപടികൾ സുതാര്യമാക്കണമെന്നും എൻ.ബി.എ ആവശ്യപ്പെട്ടു.

Latest Stories

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്

'ഒരു സ്വാതന്ത്ര്യവും നൽകിയില്ല, അമ്മയുടെ കാർക്കശ്യം വെറുപ്പ് നിറച്ചു'; ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്വേതയുടെ മൊഴി

ഇന്ത്യയിലെ പുതിയ വാർത്താസമ്പദ്‌വ്യവസ്ഥയും സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ പോരാട്ടവും; ഗേറ്റ് കീപ്പർമാരില്ലാത്ത വാർത്താലോകം

'മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം, അതിൻ്റെ പേരിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല'; ടിപി രാമകൃഷ്ണൻ

സ്വര്‍ണവിലയില്‍ ഇന്നും വന്‍ ഇടിവ്; പവന് 1,02,760

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയിൽ യൂ ടേണില്ല; ധനബില്ലില്‍ ഉള്‍പ്പെടുത്താനുറച്ച് വി ഡി സതീശന്‍

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണ സംഭവം: 'അസ്വാഭാവികമായി ഒന്നുമില്ല', അന്വേഷണം ആവശ്യമില്ലെന്ന് ഡിജിപിക്ക് കത്ത് നൽകിയതായി മന്ത്രി

'ഓപ്പറേഷൻ‌ തൂഫാൻ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുന്നു, എല്ലാ സ്കൂളിലും ലഹരി വിരുദ്ധ പ്രവർത്തനം ആരംഭിക്കും'; രണ്ടാം ഘട്ടം ആരംഭിച്ചെന്ന് രമേശ് ചെന്നിത്തല

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്; 10,000 രൂപയുടെ നഷ്‌ടമെന്ന് എഫ്ഐആർ