മത- രാഷ്ട്രീയ പരിപാടികള്‍ രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകാൻ കാരണമായിട്ടുണ്ടാകാം; ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ  കോവിഡ് വ്യാപനം രൂക്ഷമാകാന്‍ രാഷ്ട്രീയ, മതപരമായ പരിപാടികള്‍ കാരണമായതായി ലോകാരോഗ്യ സംഘടന. വിവിധ മത, രാഷ്ട്രീയ പരിപാടികളില്‍ വന്‍തോതില്‍ ആളുകള്‍ തടിച്ച് കൂടിയതും ഇടകലര്‍ന്നതും രോഗവ്യാപനത്തിന് കാരണമായതെന്നും ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു. പ്രതിവാര കോവിഡ് അവലോകനത്തിലാണ് ഡബ്ല്യുഎച്ച്ഒ ഇക്കാര്യം പറയുന്നത്.

രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ആഞ്ഞടിക്കാന്‍ നിരവധി കാരണങ്ങളാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ പ്രധാന കാരണമായാണ് രാഷ്ട്രീയ, മതപരമായ പരിപാടികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം പരിപാടികളില്‍ ആളുകള്‍ കൂട്ടത്തോടെ ഒത്തുകൂടിയത് വ്യാപനത്തിന് കാരണമായേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വരെ പലരും വീഴ്ച വരുത്തി. ഇതിന് പുറമേ വര്‍ദ്ധിച്ച തോതിലുള്ള കോവിഡ് വകഭേദങ്ങളുടെ സാന്നിദ്ധ്യവും വ്യാപനത്തിന് കാരണമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഈ കാരണങ്ങളുടെ പങ്കിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞമാസമാണ് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ തോതിലുള്ള ആള്‍ക്കൂട്ടമാണ് ദൃശ്യമായത്. ഇതിന് പുറമേ അടുത്തിടെ നടന്ന കുംഭമേളയില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും വാര്‍ത്തകളായി പുറത്തു വന്നിരുന്നു.

കോവിഡ് കേസുകള്‍ ഉയരുന്നതിലും മരണസംഖ്യ വര്‍ദ്ധിക്കുന്നതിലും പ്രധാന കാരണം ബി.1.617 എന്ന മാരക വൈറസ് വകഭേദമാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ സാന്നിദ്ധ്യം സംബന്ധിച്ചും മറ്റു വകഭേദങ്ങളുടെ വ്യാപനവുമായി ബന്ധപ്പെട്ടും നിരവധി ചോദ്യങ്ങള്‍ ഉയരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബറിലാണ് ബി.1.617 വകഭേദത്തിന്റെ സാന്നിദ്ധ്യം ഇന്ത്യയില്‍ കണ്ടെത്തിയത്. ഇതാകാം കോവിഡ് കേസുകള്‍ ഉയരാന്‍ പ്രധാന കാരണമെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗത്ത് -ഈസ്റ്റ് ഏഷ്യയിലെ കൊവിഡ് രോഗികളില്‍ 95 ശതമാനവും 93 ശതമാനം മരണവും ഇന്ത്യയിലാണ്. ആഗോളതലത്തിലും മൊത്തം 50 ശതമാനം കേസുകളും ഇന്ത്യയിലാണ്. ഇന്ത്യയിലെ കോവിഡ് സാഹചര്യം അയല്‍രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത