ഉക്രൈനില്‍ നിന്നെത്തിയ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; ഒഴിവുള്ള സീറ്റുകളിലേക്ക് പരിഗണിക്കാന്‍ നിര്‍ദ്ദേശം

റഷ്യ- ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വസിക്കാം. രാജ്യത്തെ സര്‍വകലാശാലകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഉക്രൈനില്‍ നിന്നും മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളെ പരിഗണിക്കാന്‍ നിര്‍ദ്ദേശം നല്‍കി. എഐസിടിഇയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഏപ്രില്‍7ന് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തെ സംബന്ധിച്ച് പറഞ്ഞിരിക്കുന്നത്. സാങ്കേതിക സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറര്‍മാര്‍ക്കും എഐസിടിഇ അംഗീകൃത സ്ഥാപനങ്ങളിലെ അധികൃതര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇരുപതിനായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് പഠനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങിയെത്തിയത്.

പഠനം തുടരാന്‍ രാജ്യത്ത് സൗകര്യമൊരുക്കിത്തരണമെന്ന് ഉക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നിലിവല്‍ അന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളുടെ പ്രവേശനം സംബന്ധിച്ചാണ് തീരുമാനമായിരിക്കുന്നത്. എന്നാല്‍ മടങ്ങിയെത്തിയവരില്‍ ഏറെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് ഇവരുടെ തുടര്‍പഠനം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

ഹംഗറി, റുമാനിയ, ചെക്ക് കസാക്കിസ്ഥാന്‍, പോളണ്ട് എന്നീ രാജ്യങ്ങളിലെ മെഡിക്കല്‍ സിലബസും ഉക്രൈനിലെ സിലബസും സാമ്യമുള്ളതാണെന്നും പഠനം മുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പഠനം തുടരാന്‍ കഴിയും. ഇതിനായുള്ള സൗകര്യം ഒരുക്കുന്നതിന് രാജ്യങ്ങളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ നേരത്തെ പറഞ്ഞിരുന്നു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍