റിപ്പോ നിരക്ക് വീണ്ടും കുറച്ച് ആർബിഐ, വായ്പയെടുത്തവർക്ക് ആശ്വാസം; ഭവന, വാഹന വായ്പ പലിശ കുറയും

തുടർച്ചയായ രണ്ടാം തവണയും റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. കഴിഞ്ഞ പണനയത്തിനു തുല്യമായി ഇത്തവണയും കാൽ ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6 ശതമാനമായി. റിപ്പോ നിരക്ക് കുറച്ചതോടെ, വായ്പ എടുക്കുന്നവർക്ക് ഉടൻ തന്നെ ഇ‌എം‌ഐ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. നിലവിൽ നേരത്തെ റിപ്പോ നിരക്ക് 6.25% ആയിരുന്നു. ഫെബ്രുവരി 2025 ലെ ധനനയ അവലോകനത്തിലാണ് എംപിസി അവസാനമായി കുറച്ചത്.

ആ​ഗോള വിപണിയിൽ യുഎസും ചൈനയും തമ്മിലുള്ള പ്രതിസന്ധികൾ രൂക്ഷമാവുന്നതിന്റെ ഭാ​ഗമായി തിങ്കളാഴ്ച ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുകളിലൊന്ന് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ആർബിഐ പലിശ നിരക്ക് വെട്ടിക്കുറച്ചത്. ഇന്ന് ആർ.ബി.ഐ ​ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (MPC) പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.0% ശതമാനമായി കുറക്കാൻ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു.

ഏപ്രിൽ 7ന് ആരംഭിച്ച് മൂന്ന് ദിവസത്തെ ചർച്ചകൾക്കൊടുവിലാണ് ഇന്ന് ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റിയുടെ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ഇത് ഈ സാമ്പത്തിക വർഷത്തേക്കുള്ള ആദ്യത്തെ ദ്വൈമാസ പണനയ പ്രഖ്യാപനം കൂടിയാണ്. 2023 ഫെബ്രുവരിക്ക് ശേഷം ആദ്യമായിട്ടായിരുന്നു 2025ൽ റിപ്പോ നിരക്ക് കുറയ്ക്കുന്നത്.

ആർ‌ബി‌ഐയുടെ പലിശ നിരക്ക് കുറച്ചതോടെ ഭവന വായ്പക്കാർക്ക് ഇത് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം കുറഞ്ഞ പലിശ നിരക്കുകൾ സാധാരണയായി കുറഞ്ഞ ഇഎംഐകൾക്ക് കാരണമാകും. എന്നാൽ സ്ഥിര നിക്ഷേപം നടത്താനിരിക്കുന്നവർക്ക് ഇത് വലിയ തിരിച്ചടിയാവും. കാരണം ആർബിഐ റിപ്പോ നിരക്ക് കുറച്ചാൽ ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുകൾ കുറയ്ക്കാൻ സാധ്യതയുണ്ട്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം