ആഢംബര ജീവിതത്തെക്കുറിച്ചും നികുതിവെട്ടിപ്പിനെയുംകുറിച്ച് ചോദിച്ചു, പൊട്ടിത്തെറിച്ച് ബാബാ രാംദേവ്

ആഢംബര ജീവിതത്തെക്കുറിച്ചു നികുതിവെട്ടിപ്പിനെക്കുറിച്ചും ചോദിച്ചപ്പോള്‍ നിയന്ത്രണം വിട്ട് പതഞ്ജലി സ്ഥാപകന്‍ ബാബാ രാംദേവ്. ഹിന്ദി ചാനലായ ആജ് തക്കിലെ മൂന്നു മാധ്യമ പ്രവര്‍ത്തകര്‍ ചേര്‍ന്നായിരുന്നു രാംദേവിന്റെ അഭിമുഖം നടത്തിയത്.

ആഢംബരകാറുകളും ചാര്‍ട്ടേട് പ്ലെയിനും ഉപയോഗിക്കുന്ന താങ്കള്‍ക്ക് എങ്ങനെ സ്വദേശി വാദം ഉന്നയിക്കാന്‍ സാധിക്കുമെന്നും ഇത്രയധികം സ്വത്തുക്കള്‍ മറച്ചുവെയ്ക്കാനല്ലേ ട്രസ്റ്റ് രൂപീകരിച്ചതെന്നുമുള്ള ചോദ്യമാണ് ബാബാ രാംദേവിനെ ചൊടിപ്പിച്ചത്.

“ഇത്തരം ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിക്കാന്‍ പാടില്ല. നികുതിവെട്ടിപ്പ് നടത്തുന്നു എന്ന് പറഞ്ഞാല്‍ ഞാന്‍ സഹിക്കില്ല. ഞാന്‍ ആഢംബര കാറിലോ ചാര്‍ട്ടേഡ് ഫ്‌ളൈറ്റിലോ യാത്ര ചെയ്യാറില്ല. കാമാസക്തിയുള്ള ബാബയല്ല ഞാന്‍. ഒരു മാധ്യമ പ്രവര്‍ത്തകനായിരിക്കുന്ന നിങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെ സംസാരിക്കരുത്” – രാംദേവ് പറഞ്ഞു.

പരസ്യമായി തന്നെ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പിന്തുണയ്ക്കുന്ന ആളാണ് രാംദേവ്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന് ബാബാ രാംദേവ് പിന്തുണ നല്‍കിയത് ആര്‍എസ്എസ് നിര്‍ദ്ദേശ പ്രകാരമായിരുന്നു എന്നാണ് പറയപ്പെടുന്നത്. കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് ഇറക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു ഇത്.

അഴിമതി വിരുദ്ധ പ്രസ്താവനകള്‍ തുടരെ നടത്തിയിരുന്ന ബാബാ രാംദേവ് പക്ഷെ റാഫേല്‍ അഴിമതിയെക്കുറിച്ചോ ബിജെപിയുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ചോ മൗനം പാലിച്ചു. ന്യൂട്രല്‍ സ്പിരിച്വല്‍ ലീഡര്‍ ഇമേജായിരുന്നു രാംദേവിന് ഉണ്ടായിരുന്നതെങ്കില്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതിന് പിന്നാലെ രാംദേവിന്റെ തനിനിറം പുറത്തുവന്നു. തന്റെ സാമ്രാജ്യം വളര്‍ത്താന്‍ സ്വദേശി ഉത്പന്നങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന രാംദേവ് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാകണമെന്ന് അതിയായി ആഗ്രഹിക്കുന്ന ഒരാളുമാണ്.

https://www.facebook.com/newstakofficial/videos/350444665362541/

Latest Stories

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍