രാജസ്ഥാനില്‍ ആറാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍

രാജസ്ഥാനിലെ കരൗലി ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്‌കൂള്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ആറാം ക്ലാസില്‍ പഠിക്കുന്ന 11 വയസുകാരിയാണ് അതിക്രമത്തിന് ഇരയായത്. ഇന്നലെയാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച സ്‌കൂളില്‍ പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ വൈകിട്ട് വീട്ടില്‍ തിരിച്ച് എത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മ സ്‌കൂളില്‍ ചെന്ന് അന്വേഷിച്ചു. അകത്ത് നിന്നുള്ള ഒരു പൂട്ടിയ മുറിയില്‍ നിന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ വാതില്‍ ബലമായി തള്ളി തുറന്നപ്പോള്‍ അധ്യാപകന്‍ കുട്ടിയെ ഉപദ്രവിക്കുന്നതാണ് കണ്ടത്. അമ്മയെ തള്ളിയിട്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

അധ്യാപകന്‍ തന്നെ ഉപദ്രവിച്ച വിവരം പെണ്‍കുട്ടി അമ്മയോട് വെളിപ്പെടുത്തി. തുടര്‍ന്ന് അധ്യാപകനതിരെ പൊലീസില്‍ പരാതി നല്‍കി. ഐപിസി സെക്ഷന്‍ 376, പോക്സോ ആക്ട് എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

രാജസ്ഥാനില്‍ സ്‌കൂളുകളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് കേസുകളാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ലൈംഗികാക്രമണത്തിന് വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ