രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്: ബിജെപിയെ തൂക്കിയെറിഞ്ഞ് കോണ്‍ഗ്രസ്: ഗോരാഷ്ട്രീയം കത്തിയ അല്‍വാറിലും ബിജെപി പടിക്ക് പുറത്ത്

രാജസ്ഥാനില്‍ നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് വിജയം. രണ്ട് പാര്‍ലമെന്‍റ് മണ്ഡലങ്ങളിലേക്കും ഒരു നിയമസഭാ മണ്ഡലത്തിലേക്കും നടത്തിയ ഉപതെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് വിജയം. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്  കോണ്‍ഗ്രസ് തിരിച്ചുപിടിച്ചിരിക്കുന്നത്.

40 വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് ഒരു അധികാരത്തിലിരിക്കുന്ന പാര്‍ട്ടിഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത്. ഗോരാഷ്ട്രീയത്തിന്റെ പേരില്‍ കലാപങ്ങള്‍ പോലും ഉണ്ടായിട്ടുള്ള അല്‍വാറിലും അജ്മറിലും ബിജെപിയെ പടിക്ക് പുറത്ത് നിര്‍ത്തിയ തെരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 2015ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും ബിജെപി വിജയിച്ചിരുന്നു.

ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന്റെ വിജയമെന്നാണ് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പ്രതികരിച്ചത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഗോരക്ഷാ രാഷ്ട്രീയം അവിടുത്തെ ജനങ്ങളുടെ ജീവിതം ദുസഹമാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

12 ഗോരക്ഷാ പൊലീസ് സ്റ്റേഷനുകളുള്ള ജില്ലയാണ് അല്‍വാര്‍. പശുക്കളുടെ സംരക്ഷണത്തിനായി വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളാണിത്.

39 ലക്ഷത്തിലധികം വോട്ടര്‍മാരുള്ള മൂന്നു മണ്ഡലങ്ങളിലുമായി 42 പേരാണു ജനവിധി തേടിയത്. അജ്മേറില്‍ 23, ആള്‍വാര്‍ 11, മണ്ഡല്‍ഗര്‍ 8 എന്നിങ്ങനെയാണു സ്ഥാനാര്‍ഥികളുടെ എണ്ണം. അജ്മേര്‍ എംപി സന്‍വര്‍ലാല്‍ ജാട്ട്, ആള്‍വാര്‍ എംപി ചന്ദ്നാഥ്, മണ്ഡല്‍ഗര്‍ എംഎല്‍എ കീര്‍ത്തികുമാരി എന്നിവര്‍ കഴിഞ്ഞ വര്‍ഷം മരിച്ചതിനെ തുടര്‍ന്നാണ് മൂന്നിടങ്ങളിലും ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്ന മൂന്നിടങ്ങളിലും കോണ്‍ഗ്രസായിരുന്നു മുഖ്യ എതിരാളികള്‍. അതേസമയം ബംഗാളിലെ ഉലുബേരിയ ലോക്സഭ സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസിനാണ് വിജയം.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ