റെയിൽവേ അപകടങ്ങൾ വർദ്ധിക്കാൻ കാരണം മോദി സർക്കാരിന്റെ കെടുകാര്യസ്ഥത: രാഹുൽ ഗാന്ധി

മോദി സർക്കാരിന്റെ കെടുകാര്യസ്ഥതയുടെയും അവഗണനയുടെയും ഫലമാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ റെയിൽവേ അപകടങ്ങൾ വർദ്ധിക്കാൻ കാരണമായതെന്ന് കോൺഗ്രസ് രാഹുൽ ഗാന്ധി. ഓരോ ദിവസവും യാത്രക്കാരുടെ ജീവനും സ്വത്തും നഷ്ടപ്പെടുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.

ജാർഖണ്ഡിൽ ഇന്നുണ്ടായ അപകടം ഈ യാഥാർത്ഥ്യത്തിൻ്റെ മറ്റൊരു ഉദാഹരണമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷമെന്ന നിലയിൽ, ഈ ഭയാനകമായ അവഗണനയെ ഞങ്ങൾ ചോദ്യം ചെയ്യുന്നത് തുടരുമെന്നും രാഹുൽ പറഞ്ഞു. ഈ അപകടങ്ങൾക്കെല്ലാം മോദി സർക്കാരിനെ ഉത്തരവാദിയാക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പശ്ചിമ ബംഗാളിൽ കാഞ്ചൻജംഗ എക്‌സ്പ്രസ് അപകടത്തിൽപ്പെട്ട് നിരവധി പേർ മരിച്ചെന്ന വാർത്ത അങ്ങേയറ്റം ദുഃഖകരമാണെന്നും മരണമടഞ്ഞ എല്ലാ കുടുംബങ്ങളോടും ഞാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ ഇരകൾക്കും അല്ലെങ്കിൽ അവരുടെ കുടുംബങ്ങൾക്കും സർക്കാർ ഉടൻ തന്നെ മുഴുവൻ നഷ്ടപരിഹാരവും നൽകണം. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും രക്ഷാപ്രവർത്തനങ്ങളിലും സാധ്യമായ എല്ലാ സഹായവും നൽകാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

അതേസമയം10 വർഷമായി റെയിൽവേ മന്ത്രാലയത്തിൽ കെടുകാര്യസ്ഥതയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചു. റെയിൽവെ മന്ത്രാലയത്തെ സ്വയം പ്രമോഷൻ്റെ വേദിയാക്കി മാറ്റിയെന്നും ഈ അപകടത്തിൻ്റെ ഉത്തരവാദി മോദി സർക്കാരാണെന്നും ഖാർഗെ പറഞ്ഞു. ദുരന്തം വേദനാജനകമാണെന്നും ഇരകൾക്ക് ഉടനടി പൂർണമായ നഷ്ടപരിഹാരം നൽകണമെന്നും ഖർഗെ ആവശ്യപ്പെട്ടു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ