പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പോസ്റ്റുകളെ കടത്തിവെട്ടി സോഷ്യൽ മീഡിയയിൽ രാഹുൽ ഗാന്ധിയുടെ മുന്നേറ്റം. അടുത്ത ദിവസങ്ങളിൽ രാഹുലിന്റെ പോസ്റ്റുകൾക്ക് റീച്ചും വ്യൂവും മോദിയുടെ പേജിനേക്കാൾ ഏറെ മുന്നിലാണ്. സ്വാതന്ത്ര ദിനത്തിൽ മഴ നനഞ്ഞ് പതാക ഉയർത്തുന്ന രാഹുലിന്റെ വീഡിയോക്ക് 1500K ലൈക്കാണ് ലഭിച്ചത്. 21.5 മില്യൺ വ്യൂസും പോസ്റ്റിനുണ്ട്.
ചെങ്കോട്ടയിൽ നിന്നുള്ള സ്വാതന്ത്ര ദിനത്തിലെ പ്രധാനമന്ത്രിയുടെ ലൈവിന് 427k ലൈക്കും 14.1 മില്യൺ വ്യൂസും മാത്രമാണുള്ളത്. ഈ വ്യത്യാസം അത്ഭുതപ്പെടുത്തുന്നതാണ്. കാരണം മോദിക്ക് ഫേസ്ബുക്കിൽ 50 മില്യൺ ഫോളോവേഴ്സും രാഹുലിന് വെറും 8 മില്യണുമേയുള്ളു. ഫോളോവേഴ്സിൽ ഇത്രയും അന്തരം ഉണ്ടായിട്ടും രാഹുലിന്റെ പോസ്റ്റുകളുടെ ഈ കുതിപ്പ് ചർച്ചയായിരിക്കുകയാണ്.
ഇനി ഇൻസ്റ്റഗ്രാമിൽ ആകട്ടെ, മോദിക്ക് 96 .3 മില്യൺ ഫോളോവേഴ്സുള്ളപ്പോൾ രാഹുലിന് 11.3 മില്യൺ ഫോളോവേഴ്സ് മാത്രമാണുള്ളത്. എന്നാൽ സ്വാതന്ത്ര ദിനത്തിലെ ചെങ്കോട്ടയിൽ നിന്നുള്ള പ്രധാനമന്ത്രിയുടെ വീഡിയോയ്ക്ക് 18 മില്യൺ വ്യൂസും 1.6 മില്ല്യൺ ലൈക്കും ലഭിച്ചപ്പോൾ രാഹുലിന്റെ കോൺഗ്രസ് ആസ്ഥാനത്ത നിന്നുള്ള വീഡിയോയ്ക്ക് ലഭിച്ചത് ദിവസത്തെ പതാക യർത്തുന്ന 29.2 മില്യൺ വ്യൂസും 3.7 ലൈക്കുമാണ്.
രാഹുലിന്റെ വോട്ട് ചോരി ആരോപണം ഉന്നയിച്ചുള്ള ഒന്നേകാൽ മണിക്കൂർ നീണ്ട തെളിവുകൾ നിരത്തിയുള്ള വാർത്താ സമ്മേളനമാണ് യുവാക്കളെയും സോഷ്യൽ മീഡിയ ഉപയോക്താക്കളെയും ആകർഷിച്ചിരിക്കുന്നത്. രാഹുൽ ഉയർത്തിയ ആരോപണങ്ങൾക്ക് തെളിവുകൾ നിരത്തി കൃത്യമായ മറുപടി നൽകാൻ പ്രധാനമന്ത്രിക്കോ ബിജെപി നേതാക്കൾക്കോ ഇലക്ഷൻ കമ്മീഷനോ ഇതുവരെ സാധിച്ചിട്ടില്ല.