'ഞാന്‍ വീഴാന്‍ തുടങ്ങിയപ്പോഴാണ് രാഹുല്‍ കൈയില്‍ പിടിച്ചത്': പരിഹാസങ്ങള്‍ക്ക് മറുപടിയുമായി പൂനം

ഭാരത് ജോഡോ യാത്രയ്ക്കിടെ നടിയും മോഡലുമായ പൂനം കൗറിന്റെ കൈയില്‍ രാഹുല്‍ പിടിച്ചതുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വ്യാപക പരിഹാസങ്ങളും അശ്ലീല കമന്റുകളും നിറഞ്ഞിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി പൂനം കൗര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നടക്കുന്നതിനിടെ നിലതെറ്റി വീഴാന്‍ പോയപ്പോഴാണ് താന്‍ ഒപ്പമുണ്ടായിരുന്ന രാഹുല്‍ കയ്യില്‍ പിടിച്ചതെന്ന് പൂനം വിശദീകരിച്ചു.

പൂനം കൗറിന്റെ കരം പിടിച്ച് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പങ്കുവച്ചിരുന്നു. ‘മഹാനായ മുത്തച്ഛന്റെ പാത പിന്തുടര്‍ന്ന്’ എന്ന വാചകം സഹിതമാണ് ബിജെപി നേതാവ് പ്രീതി ഗാന്ധിയും ഈ ചിത്രം പങ്കുവച്ചു.

‘ഇത് നിങ്ങളെപ്പോലെ ഒരാളെ സംബന്ധിച്ച് ഒട്ടും ആശാസ്യമല്ല. സ്ത്രീശക്തിയെക്കുറിച്ച് പ്രധാനമന്ത്രി തന്നെ സംസാരിക്കുന്നത് കേട്ടിരിക്കുമല്ലോ. ഞാന്‍ നിലതെറ്റി വീഴാന്‍ പോയപ്പോഴാണ് അദ്ദേഹം എന്റെ കയ്യില്‍ പിടിച്ചത്’ – പൂനം കുറിച്ചു.

പ്രീതി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തി. ‘പ്രീതി ഗാന്ധിയുടേത് തീര്‍ത്തും വികൃതമായ മനസ്സാ’ണെന്ന് മുതിര്‍ന്ന നേതാവ് ജയറാം രമേഷ് ചൂണ്ടിക്കാട്ടി.
ശിവസേനാ നേതാവ് പ്രിയങ്ക ചതുര്‍വേദിയും പ്രീതി ഗാന്ധിയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി.

”ഈ രാജ്യത്തെ ശക്തിപ്പെടുത്താനും മുന്നോട്ടു നയിക്കാനും പുരുഷന്‍മാരോടു തോളോടുതോള്‍ ചേര്‍ന്നും കരം ഗ്രഹിച്ചും സ്ത്രീകള്‍ നടക്കുന്നത് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ മാത്രം സ്വപ്നത്തിന്റെ പൂര്‍ത്തീകരണമല്ല. ബാബാസാഹിബ് അംബേദ്കറും മറ്റ് സ്വാതന്ത്ര്യ സമര സേനാനികളുമെല്ലാം ഇന്ത്യയെക്കുറിച്ച് കണ്ട സ്വപ്നം ഇതുതന്നെ.’ – പ്രിയങ്ക ചതുര്‍വേദി കുറിച്ചു.

Latest Stories

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ