റെയില്‍വേ പോര്‍ട്ടര്‍മാരുടെ ജീവിതം അടുത്തറിയാന്‍ അവര്‍ക്കൊപ്പം ചുമടെടുത്ത് രാഹുല്‍, സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

റെയില്‍വേ പോട്ടര്‍മാരുടെ ജീവിതം അടുത്തറിയാന്‍ അവരുടെ വേഷം ധരിച്ചും ചുമെടെടുത്തും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ന്യുഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് റെയില്‍വേ പോട്ടര്‍മാരുടെ ജീവിതത്തെ അടുത്തറിയാന്‍ രാഹുല്‍ എത്തിയത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് റെയില്‍വേ പോട്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഹുലിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. റെയില്‍വേ പോര്‍ട്ടര്‍മാരുടെ ചുവന്ന വസ്ത്രം ധരിച്ചും തലയില്‍ പെട്ടിയുമായും നില്‍ക്കുന്ന രാഹുല്‍ഗാുന്ധിയുടെ ചിത്രം വൈറലാവുകയാണ്. രാഹുല്‍ഗാന്ധി സിന്ദാബാദ് വിളികളോടെയാണ് അദ്ദേഹത്തെ പോര്‍ട്ടര്‍മാര്‍ സ്വീകരിച്ചത്.

ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവരുമായി രാഹുല്‍ ഇന്ത്യ മുഴുവനും ആശയവിനിമയം നടത്തുകയാണ്. അതിന്റെ ഭാഗമായാണ് റെയില്‍വേ പോര്‍ട്ടര്‍മാരുമായും ആശയവിനിമയം നടത്തിയത്. ഭാരത് ജോഡോയാത്രയുടെ തുടര്‍ച്ചയാണ് ഇത്തരം കൂടിക്കാഴ്ചകള്‍ എന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

Latest Stories

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു