അദാനിക്കെതിരായ വിദേശ മാധ്യമ റിപ്പോർട്ട് ആയുധമാക്കി രാഹുൽ ഗാന്ധി; മോദി സർക്കാരിന്‍റെ വലിയ തട്ടിപ്പ് പുറത്തുവന്നെന്ന് കോൺഗ്രസ്

അദാനിക്കെതിരായ ഫിനാൻഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ആയുധമാക്കി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്തോനേഷ്യയിലെ ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി അദാനി തമിഴ്നാട്ടിലെ പൊതുമേഖല സ്ഥാപനത്തിന് ഉയർന്ന നിലവാരമുള്ളതെന്ന കാണിച്ച് മറിച്ച് വിറ്റുവെന്നാണ് വിദേശ മാധ്യമമായ ഫിനാഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ നാലിന് ഇന്ത്യ സഖ്യ സർക്കാർ അധികാരത്തില്‍ വരുമ്പോൾ ഈ അഴിമതികളെല്ലാം അന്വേഷിക്കുമെന്ന് രാഹുല്‍ പറഞ്ഞു.

പുറത്ത് വന്നത് ബിജെപി സർക്കാരിന്‍റെ വലിയ തട്ടിപ്പെന്ന് രാഹുല്‍ ആരോപിച്ചു. ഇന്ത്യയില്‍ വർഷം തോറും രണ്ട് ദശലക്ഷം ആളുകള്‍ വായു മലിനീകരണം കൊണ്ടു മരിക്കുന്നുവെന്ന കണക്കും ചൂണ്ടിക്കാട്ടിയായിരുന്നു ഫിനാൻഷ്യല്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട്. ഗുണനിലവാരം കുറഞ്ഞ കല്‍ക്കരി ഉയർന്ന നിലവാരത്തിലുള്ളതെന്ന് കാണിച്ച് കൂടി വിലക്ക് വിറ്റ് അദാനി ലാഭം ഉണ്ടാക്കിയെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.

യഥാർത്ഥ വിലയുടെ മൂന്നിരിട്ടി തുക ഈടാക്കി അദാനി ലാഭം കൊയ്തു. ഈ പണം സാധാരണക്കാരന്‍റെ പോക്കറ്റില്‍ നിന്ന് കൂടിയ വൈദ്യുതി ബില്ലായാണ് നഷ്ടമായെതന്നും രാഹുല്‍ഗാന്ധി ആരോപിച്ചു. ഈ അഴിമതി അന്വേഷണ ഏജന്‍സികളില്‍ നിന്ന് മൂടി വെക്കാൻ എത്ര പണം ടെമ്പോയിൽ ലഭിച്ചുവെന്ന് മോദി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അദാനിയില്‍ നിന്ന് ടെമ്പോയിൽ കോണ്‍ഗ്രസിന് പണം ലഭിച്ചുവെന്ന മോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മോദിയുടെ ഈ വിമർശനത്തെ പരിഹസിച്ച് കൂടിയായിരുന്നു രാഹുലിന്‍റെ ചോദ്യം.

പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വീണ്ടും അദാനി മോദി ബന്ധം ചർച്ചയാക്കി തിരഞ്ഞടുപ്പില്‍ ബിജെപിയെ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസ് നീക്കം. അതേസമയം ഫിനാഷ്യല്‍ ടൈംസിന്‍റെ റിപ്പോര്‍ട്ട് അദാനിയുടെ കമ്പനി നിഷേ

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ