രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അദ്ധ്യക്ഷനാകണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

രാഹുല്‍ ഗാന്ധിയാണ് നമ്മുടെ നേതാവെന്നും അദ്ദേഹം കോണ്‍ഗ്രസ് അദ്ധ്യക്ഷനായി വീണ്ടും തിരിച്ചുവരണമെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്.രാഹുല്‍ ഗാന്ധി ലോക്സഭാതെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ അധ്യക്ഷസ്ഥാനത്തു നിന്നും രാജിവെച്ചത് കാരണം പാര്‍ട്ടിയുടെ പരാജയത്തെ കൃത്യമായി മനസ്സിലാക്കാന്‍ സാധിച്ചില്ല എന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ നേരത്തെ നടത്തിയ പ്രസ്താവന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനിഷടത്തിനിടയാക്കിയികരുന്നു.ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതിനു പകരം ബി.ജെ.പിക്കെതിരെ ്ഒറ്റക്കെട്ടായി പ്രവര്‍ത്തക്കണമെന്നാണ് കോണ്‍ഗ്രസ് ഇതിനോട് നേരത്തെ പ്രതികരിച്ചത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.വ്യക്തിപരമായ വിശ്വസ്തതയെയോ രാഷ്ട്രീയ തന്ത്രത്തെയോ കുറിച്ച് കൂടുതല്‍ അറിയാത്ത ആളുകള്‍ പ്രഭാഷണം നടത്തുന്നതില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു.
വ്യക്തിപരമായ നന്ദിയുള്ളതിനാലും ചരിത്രത്തെയും ഇന്ത്യന്‍ ജനാധിപത്യത്തെയും മനസ്സിലാക്കുന്നതിനാലും ഞാന്‍ ഗാന്ധി കുടുംബത്തെ പിന്തുണയ്ക്കുന്നെന്ന് ഖുര്‍ഷിദ് പറഞ്ഞു.

അടിയന്തരഘട്ടങ്ങളില്‍ പ്രായോഗികമായ നിശബ്ദ്ത നല്ലതാണ് എന്നാല്‍ നമ്മുടെ ശബ്ദമുയര്‍ത്തേണ്ടതും ആവശ്യമാണ്.ബി.ജെ.പിക്കെതിരെ വിമര്‍ശിക്കുന്നത് ഫലപ്രദമാകണമെങ്കില്‍ അവരില്‍ നിന്നും വ്യത്യസ്തമായ ആദര്‍ശത്തെ നമ്മള്‍ ഉണ്ടാക്കണമെന്നും ചത്ത മീനുകള്‍ മാത്രമാണ് ഒഴുക്കിനൊപ്പം പോകുക എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Latest Stories

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്