കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിലേക്ക് എത്തിയത് ട്രാക്കർ ഓടിച്ച്.
പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള കോൺഗ്രസ് എം.പിമാരായ ദീപേന്ദർ ഹൂഡ, രവ്നീത് സിങ് ബിട്ടു, പ്രതാപ് സിങ് ബജ്വ എന്നിവർക്കൊപ്പമായിരുന്നു രാഹുലിന്റെ ട്രാക്കർ യാത്ര.
കർഷക വിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ വിവിധങ്ങായ പ്ലക്കാർഡുകളുമായാണ് എം.പിമാർ പാർലമെന്റിലേക്ക് എത്തിയത്.
പാർലമെൻറിന് സമീപത്ത് എത്തിയപ്പോഴേക്ക് മാധ്യമപ്രവർത്തകർ അടക്കം അദ്ദേഹത്തെ വളഞ്ഞു. അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദങ്ങൾ പാർലമെൻറിലെത്തിക്കാനായിരുന്നു യാത്രയെന്ന് രാഹുൽ പറഞ്ഞു.
കാർഷിക നിയമങ്ങൾക്ക് എതിരെ കോൺഗ്രസ് പാർലമെന്റിന്റെ ഇരുസഭകളിലും ശക്തമായ പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിലാണ് രാഹുൽ ട്രാക്ടറിൽ എത്തിയിരിക്കുന്നത്.