ഇന്ത്യയില്‍ ശക്തി പ്രാപിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം: ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ഇന്ത്യയെ മധ്യകാലഘട്ടത്തിലേക്ക് നയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരുമെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യയെ 21-ാം നൂറ്റാണ്ടിലേക്ക് നയിച്ചത് കോണ്‍ഗ്രസാണ്. ഇന്നത്തെ രാജ്യത്തെ രാഷ്ട്രീയ ക്രമത്തില്‍ സത്യവും ദയയും ലവലേശമില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷനായി അധികാരമേറ്റെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞു.

13 വര്‍ഷമായി താന്‍ രാഷ്ട്രീയത്തിലെത്തിയിട്ട്. രാഷ്ട്രീയം ജനങ്ങളെ സേവിക്കാനുള്ളതാണ്. എന്നാല്‍ അവരെ ദുരിതത്തിലേക്ക് തള്ളിവിടാനാണ് രാഷ്ട്രീയ അധികാരം ഇപ്പോള്‍ ഉപയോഗിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയമാണ് ഇപ്പോള്‍ ശക്തി പ്രാപിച്ച് വരുന്നതെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ജനങ്ങള്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാന്‍ ഇന്ന ്അവസരമില്ല. സ്വന്തം നേട്ടം മാത്രമാണ് ലക്ഷ്യം. മറ്റുള്ളവരെ അധികാരത്തിന്റെ മാര്‍ഗങ്ങളിലൂടെ അടിച്ചൊതുക്കുകയാണ് ബി ജെപിയുടെ രീതി. അത് വെറുപ്പിന്റെ രാഷ്ട്രീയമാണ്-രാഹുല്‍ പറഞ്ഞു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...