'അങ്ങനെ പുറത്ത് വിടാന്‍ പറ്റില്ല'; ഉന്നാവോ ബലാല്‍സംഗ കേസ് പ്രതി ബിജെപി മുന്‍ എംഎല്‍എ സെന്‍ഗാറിന്റെ ശിക്ഷമരവിപ്പിച്ച ഡല്‍ഹി ഹൈക്കോടിതി ഉത്തരവിന് സ്റ്റേ; നിര്‍ണായക ഇടപെടല്‍ നടത്തി സുപ്രീം കോടതി

ഉന്നാവ് ബലാത്സംഗ കേസില്‍ നിര്‍ണ്ണായക ഇടപെടലുമായി സുപ്രീം കോടതി. മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കൂടുതല്‍ വാദത്തിലേക്ക് കടക്കാമെന്നാണ് സുപ്രീകോടതി അറിയിച്ചിരിക്കുന്നത്. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണം എന്നും കോടതി നിര്‍ദേശിച്ചു. ഉന്നാവ് ബലാല്‍സംഗ കേസ് പ്രതിയായ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതോടെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും കുടുംബവും ഡല്‍ഹിയില്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ അതിജീവിത ഇന്നലെ ജന്തര്‍മന്തറില്‍ എത്തിയാണ് പ്രതിഷേധിച്ചത്. കേസില്‍ സെന്‍ഗാറുമായി സിബിഐ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചെന്നായിരുന്നു അതിജീവിതയുടെ ആരോപണം. കോടതി നടപടികളില്‍ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം വീഴ്ചവരുത്തിയെന്നും മൊഴിയില്‍ കൃത്രിമത്വം കാട്ടിയെന്നും അതിജീവിത ആരോപിച്ചിരുന്നു. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ അതിജീവിതയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വലിയ പ്രതിഷേധം ഡല്‍ഹിയില്‍ അരങ്ങേറിയതോടെ സിബിഐ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. സിബിഐ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ സുപ്രീം കോടതി സ്റ്റേ നടപടിയിലൂടെ കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത്..

സിബിഐയുടെ വാദങ്ങളാണ് പ്രധാനമായും ഇന്ന് കോടതി കേട്ടത്. സാധാരണ ഇത്തരം കേസുകളില്‍ ജാമ്യം നല്‍കിയാല്‍ റദ്ദാക്കാറില്ല. എന്നാല്‍, ഉന്നാവ് ബലാത്സംഗ കേസില്‍ സാഹചര്യം ഗുരുതരമെന്നായിരുന്നു കോടതി നിരീക്ഷണം. കേസില്‍ അതിജീവിതയെ സംരക്ഷിക്കുന്നതും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതും അഭിഭാഷകയായ യോഗിത ആണ്. ഹീനമായ കുറ്റമാണ് പ്രതി നടത്തിയത്. ഒരു കൊച്ചുകുട്ടിയെ ബലാത്സംഗം ചെയ്തു. വിചാരണക്കോടതി എല്ലാ വശങ്ങളും പരിശോധിച്ചാണ് വിധി പറഞ്ഞത്. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ ഹൈക്കോടതിയിലാണ്. ബലാത്സംഗക്കുറ്റം സംശയാതീതമായി തെളിയിക്കാനായി എന്ന് സിബിഐ കോടതിയെ അറിയിച്ചു. വകുപ്പിന്റെ സാങ്കേതികത്വത്തിലാണ് ഹൈക്കോടതി നടപടി. 16 വയസില്‍ താഴെയുള്ളപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്.

പൊതു സേവകന്‍ എന്ന പരിധിയില്‍ വരുമോ എന്ന ചോദ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിക്കുന്ന നടപടിയിലേക്ക് കടന്നത്. ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണ് തെളിയിക്കപ്പെട്ടത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കില്‍ പൊതു സേവകന്‍ ആണോ അല്ലയോ എന്നത് കണക്കിലെടുക്കേണ്ടതില്ല. ജീവപര്യന്തം ശിക്ഷ എന്നതിന് ഇവിടെ സാധുതയുണ്ട്. ഇതില്‍ പൊതുസേവകന്‍ എന്ന ഘടകം കണക്കിലെടുക്കേണ്ടതില്ലെന്ന് സിബിഐ സുപ്രീം കോടതിയില്‍ അറിയിച്ചു.

ഉന്നാവോ കേസില്‍ 16 വയസുകാരി പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുക മാത്രമല്ല പ്രതി ചെയ്തത്. ബിജെപി എംഎല്‍എയായിരുന്ന തന്റെ സ്വാധീനം ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കുംടുംബത്തെ ഇല്ലായ്മ ചെയ്യാനും ശ്രമിച്ചിരുന്നു. അതിജീവിതയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിലും 10 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതിയ്ക്കാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇളവെന്നതാണ് രാജ്യ തലസ്ഥാനത്ത് വലിയ പ്രതിഷേധം ഉയര്‍ന്നതിന് പിന്നില്‍.

2017ല്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോ മേഖലയില്‍ അന്ന് ബിജെപി നേതാവും എം.എല്‍എയുമായിരുന്ന കുല്‍ദീപ് സിങ് സെന്‍ഗാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടി കേസ് കൊടുത്തതിന് പിന്നാലെ കൊലപാതക ശ്രമവും നടന്നിരുന്നു. റായ്ബറേലിയിലുണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയുടെ അഭിഭാഷകനും ബന്ധുക്കളും വാഹനത്തില്‍ ഉണ്ടായിരുന്നു. അതിജീവിതയുടെ രണ്ട് ബന്ധുക്കള്‍ അപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. അപകടവുമായി ബന്ധപ്പെട്ട് സെന്‍ഗാറിനും കൂട്ടാളികള്‍ക്കും എതിരെ പൊലീസ് കേസെടുത്തിരുന്നു.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് 2018 ഏപ്രിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചതിന് പിന്നിലും ബിജെപി മുന്‍ എംഎല്‍എയായിരുന്നു.. പെണ്‍കുട്ടിയുടെ പിതാവിന്റെ കൊലപാതക കേസില്‍ കുല്‍ദീപ് സിങ് അടക്കം ഏഴ് പ്രതികള്‍ക്കും 10 വര്‍ഷം തടവാണ് വിചാരണ കോടതി വിധിച്ചത്. കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സെന്‍ഗാറും കേസില്‍ പ്രതിയാണ്.

Latest Stories

'ശബരിമല ഏറ്റില്ല, ഭരണവിരുദ്ധ വികാരമില്ല, സര്‍ക്കാരിനെ കുറിച്ച് മികച്ച അഭിപ്രായം'; വിനയായത് അമിത ആത്മവിശ്വാസവും സംഘടനാദൗര്‍ബല്യവും പ്രാദേശിക വീഴ്ചകളും; തദ്ദേശ പരാജയത്തിന്റെ കാരണം കണ്ടെത്തി സിപിഎം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അടുത്ത അറസ്റ്റ്; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിനെ അറസ്റ്റ് ചെയ്ത് എസ്‌ഐടി

അഹിംസയുടെ രാഷ്ട്രത്തിൻ്റെ ആത്മാവ് കേഴുന്നു

ശബരിമലയിലെ അമൂല്യ വസ്തുക്കള്‍ കയ്യിലുണ്ടെന്ന് ഡി മണി പറഞ്ഞിരുന്നു; പ്രവാസി വ്യവസായിയുടെ മൊഴിയില്‍ വ്യക്തത; ഡി മണിയെ നാളെ വീണ്ടും ചോദ്യം ചെയ്യാന്‍ എസ്‌ഐടി

'എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല'; മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂവെന്ന് എ എ റഹീം

ക്രൈസ്തവർക്കെതിരായ ആക്രമണം; കേരളത്തിലെ സംഭവങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങളെ മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടുന്നുവെന്ന് വിമർശനം

'സുഹാന്‍റേത് മുങ്ങിമരണം, ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല'; പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

'ശ്രീലേഖ ഓഫീസ് ഒഴിയാനുള്ള ആവശ്യം ഉന്നയിച്ചത് പ്രശാന്തുമായുള്ള സൗഹൃദം വെച്ച്'; വിഷയത്തെ ഇത്രത്തോളം രാഷ്ട്രീയവത്കരിക്കേണ്ട കാര്യമില്ലെന്ന് മേയര്‍ വിവി രാജേഷ്

'ആര്‍ ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടി, കോർപ്പറേഷൻ ആവശ്യപ്പെട്ടാൽ ഓഫീസ് ഒഴിയും'; വി കെ പ്രശാന്ത് എംഎൽഎ

നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്; 50% സീറ്റ് യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് വി ഡി സതീശൻ