'മധുരയില്‍ നിന്നും വിജയ് മത്സരിക്കും; ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും; തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകും'; അതിരുവിട്ട ആത്മവിശ്വാസവുമായി തമിഴക വെട്രി കഴകം

2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് മധുരയില്‍ നിന്നും മത്സരിക്കുമെന്ന്
തമിഴക വെട്രി കഴകം. വിജയിച്ചാല്‍ മുഖ്യമന്ത്രി എന്ന രീതിയിലായിരിക്കും പ്രചാരണമെന്ന് ടിവികെ നേതാക്കള്‍ പറഞ്ഞു. മധുര വെസ്റ്റ് നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കാനാണ് വിജയ് ആഗ്രഹിക്കുന്നത്.!

വിജയ് മധുരയില്‍ മത്സരിക്കുമെന്നും ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വ്യക്തമാക്കി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1980-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര വെസ്റ്റ് മണ്ഡലത്തില്‍ നിന്ന മത്സരിച്ചു വിജയിച്ചാണ് എംജിആര്‍ രാഷ്ട്രീയത്തില്‍ അതികായനായി മാറിയത്.

ഇക്കാരണത്താലാണ് വിജയ് ഇതേ മണ്ഡലത്തില്‍ കന്നിയങ്കം കുറിക്കാന്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ വിക്രവാണ്ടിയില്‍ നടന്ന ടിവികെ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ നയങ്ങളും പതാകയും വിജയ് പുറത്തിറക്കിയിരുന്നു. നിലവില്‍ അഭിനയിക്കുന്ന സിനിമ പൂര്‍ത്തിയാക്കിയശേഷം മുഴുവന്‍സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് വിജയിന്റെ തീരുമാനം. ജന്മദിനമായ ജൂണ്‍ 22-ന് വിജയില്‍ നിന്ന് കൂടുതല്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് ടിവികെ നേതാക്കള്‍ വ്യക്തമാക്കി. ഡിഎംകെ-അണ്ണാഡിഎംകെ-ബിജെപി മുന്നണികള്‍ക്കെതിരെയാണ് തന്റെ മത്സരമെന്ന് വിജയിയും പാര്‍ട്ടിയും വ്യക്തമാക്കിയിരുന്നു.

Latest Stories

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ