'ഇതൊക്കെ അണ്ണൻ അന്നേ പ്ലാൻ ചെയ്തിരുന്ന വിജയം'; ചർച്ചയായി ഗോട്ടിലെ നമ്പര്‍ പ്ലേറ്റ്

തമിഴ്നാട്ടിൽ‍ കന്നിപ്പോരാട്ടത്തിൽ വിജയക്കൊടി പാറി‍ച്ചിരിക്കുകയാണ് വിജയ്. വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ ലീഡ് ചെയ്ത ടിവികെ നൂറും കടന്ന് മുന്നേറുകയാണ്. 107 സീറ്റുകളിലാണ് ടിവികെ മുന്നേറുന്നത്. ഭരണകക്ഷിയായ ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു പ്രവചനങ്ങളെ കാറ്റിൽ പറത്തി വിജയ്‌യുടെ കുതിപ്പ്.

എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് തമിഴ്നാട് ഇലക്ഷനും ‘TN07CM2026’ എന്ന നമ്പറുമാണ്. നടൻ അഭിനയിച്ച സിനിമകളിലെ ചില ചിത്രങ്ങളും രാഷ്ട്രീയ പരാമർശങ്ങളുമൊക്കെയാണ് ആരാധകർ ചർച്ചയാക്കുന്നത്. 2024ല്‍ പുറത്തിറങ്ങിയ ‘ദി ഗോട്ട്’ എന്ന ചിത്രത്തിലെ ഒരു രംഗമാണ് ചർച്ചയ്ക്ക് ആധാരം.

ഇതിൽ വിജയ് വരുന്ന ഒരു സീനിൽ ആ മാരുതി ഫ്രോങ്ക്സിന്റെ നമ്പര്‍ പ്ലേറ്റായിരുന്നു TN07CM2026. ഇതിലെ CM2026 എന്നത് പലരും അന്ന് ശ്രദ്ധിച്ചിരുന്നുവെന്നും ഇതൊന്നും യാദൃശ്ചികമല്ലെന്നും ഈ വിജയം നേരത്തെ പ്ലാന്‍ ചെയ്തിരുന്നു എന്നുമാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം. സിനിമയിലെ ഈ സീൻ ജീവിതത്തിൽ യാഥാര്‍ത്ഥ്യമാക്കി എന്ന് പറഞ്ഞുകൊണ്ട് ആഘോഷമാക്കുകയാണ് ആരാധകർ.

Latest Stories

എ. എ.റഹീം എംപിക്കെതിരെ ഫെയ്‌സ്ബുക്കിൽ വ്യാജ പ്രചരണം; പേരാമ്പ്രയിൽ കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു

ഇന്ത്യയ്ക്ക് ഇന്ന് വേണ്ടത് വ്യക്തികളുടെ പോരാട്ടമല്ല, ആശയങ്ങളുടെ ഐക്യം

'നോ' പറയേണ്ടിടത്ത് അത് പറയാൻ കുട്ടികൾക്ക് ശക്തിയുണ്ടാകണം, പ്രതിസന്ധികളിൽ ധൈര്യം കൈവിടാതെ മുന്നോട്ട് പോകാൻ കഴിയണം: മന്ത്രി ബിന്ദു കൃഷ്ണ

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (PRCI) പ്രഥമ 'നെക്സ്റ്റ്‌ജെന്‍ ഗവേണന്‍സ് അവാര്‍ഡുകള്‍ 2026' പ്രഖ്യാപിച്ചു; പൗരകേന്ദ്രീകൃത നഗര ഭരണനിര്‍വഹണത്തിലെ മികവിന് ബംഗളൂരു ഡെവലപ്മെന്റ് അതോറിറ്റിക്ക് പുരസ്‌കാരം

സിഎംആർഎൽ-എക്‌സാലോജിക് കേസ്: അന്വേഷണം പിണറായി വിജയനിലേക്ക്; തെളിവ് ലഭിച്ചാൽ സമൻസ് അയക്കും

നാളെ മുതല്‍ കാലവര്‍ഷം ശക്തമാകും; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

പെട്രോൾ, ഡീസൽ വില ഉടൻ കുറയ്ക്കാൻ സാധ്യതയില്ല; എൽപിജി വിലയിൽ കുറവ് വന്നേക്കാമെന്ന് റിപോർട്ടുകൾ

ബഡ്ജറ്റിൽ മധ്യതിരുവിതാംകൂറിനെ അവഗണിച്ചു; മുഖ്യമന്ത്രി കുപ്രസിദ്ധൻ ആവുകയാണ് : മുൻ മന്ത്രി വി. എൻ. വാസവൻ

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ്; ചമ്പത് റായ് രാജിവെച്ചെന്ന വാർത്ത നിഷേധിച്ച് വിഎച്ച്പി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഒൻപതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ച് ഇഡി