'ഒരു സ്വാതന്ത്ര്യവും നൽകിയില്ല, അമ്മയുടെ കാർക്കശ്യം വെറുപ്പ് നിറച്ചു'; ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്വേതയുടെ മൊഴി

ബെംഗളൂരുവിൽ മാതാപിതാക്കളെയും ഇളയ സഹോദരിയെയും കൊലപ്പെടുത്തിയ സംഭവത്തിൽ മൂത്ത മകൾ പിടിയിൽ. സോഫ്റ്റ് വെയർ എഞ്ചിനീയറായ ശ്വേതയെയാണ് പോലീസ് പിടികൂടിയത്. പുതുച്ചേരിയിൽ നിന്നാണ് പിടികൂടിയത്. വീട്ടിൽ ഒരു സ്വാതന്ത്ര്യവും ലഭിച്ചിരുന്നില്ലെന്നും അതാണ് കൊലപാതകത്തിന് കാരണമെന്നും ശ്വേത മൊഴി നൽകി.

ബെംഗളൂരുവിലെ കെ. ആർ. പുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫ്ലാറ്റിലാണ് സോമസുന്ദർ (55), ഭാര്യ മുത്തുലക്ഷ്മി (48), ഇളയ മകൾ സുപ്രിയ (20) എന്നിവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തിയത്. പിന്നാലെ ദമ്പതികളുടെ മൂത്ത മകൾ ശ്വേതയും ലിവ് ഇൻ പങ്കാളിയായ കെന്നത്തും ഒളിവിലായിരുന്നു. കെന്നത്തിനെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

‘അമ്മ ഞങ്ങൾക്ക് ഒരു സ്വാതന്ത്ര്യവും നൽകിയിട്ടില്ല. ഹൈസ്കൂൾ കാലം മുതൽ എഞ്ചിനീയറിംഗ് ബിരുദം നേടുന്നതു വരെ ഞാൻ ഒരു തടവുകാരിയുടെ ജീവിതമാണ് നയിച്ചത്. എൻറെ കൂട്ടുകാരും സഹപാഠികളും എന്നെ കളിയാക്കുകയും എൻറെ അവസ്ഥ കണ്ട് വിഷമിക്കുകയും ചെയ്യുമായിരുന്നു. മാതാപിതാക്കളും സഹോദരിയും ഉണ്ടായിട്ടും ഞാൻ ഒരു അനാഥയെപ്പോലെയാണ് ജീവിച്ചത്. എന്റെ അമ്മയുടെ കർശന മനോഭാവം എന്നിൽ വെറുപ്പ് നിറച്ചു’ എന്നാണ് ശ്വേതയുടെ മൊഴിയെന്ന് പൊലീസ് പറഞ്ഞു. മൂന്ന് പേർക്കും നേരെ കത്തി വീശിയത് താനാണെന്ന് ശ്വേത പൊലീസിനോട് പറഞ്ഞു.

Latest Stories

മുകളിലേക്ക് ഒരൊറ്റ കുതിപ്പാ... സ്വർണ വിലയിൽ വർധനവ്; പവന് 880 രൂപ കൂടി

വാണിജ്യ എല്‍പിജി വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രസര്‍ക്കാര്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ഇ ഡി; കോടതിയിൽ അപേക്ഷ നൽകും

മേയർ രാജി വെക്കണമെന്ന് ആവശ്യം; തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ എൽഡിഎഫ് ബിജെപി അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി, കൗൺസിലർമാർക്ക് പരിക്ക്

ഇന്ത്യയിലെ പുതിയ വാർത്താസമ്പദ്‌വ്യവസ്ഥയും സ്വതന്ത്ര മാധ്യമപ്രവർത്തകരുടെ പോരാട്ടവും; ഗേറ്റ് കീപ്പർമാരില്ലാത്ത വാർത്താലോകം

'മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം, അതിൻ്റെ പേരിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല'; ടിപി രാമകൃഷ്ണൻ

സ്വര്‍ണവിലയില്‍ ഇന്നും വന്‍ ഇടിവ്; പവന് 1,02,760

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടിയിൽ യൂ ടേണില്ല; ധനബില്ലില്‍ ഉള്‍പ്പെടുത്താനുറച്ച് വി ഡി സതീശന്‍

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂടുപായസം വീണ സംഭവം: 'അസ്വാഭാവികമായി ഒന്നുമില്ല', അന്വേഷണം ആവശ്യമില്ലെന്ന് ഡിജിപിക്ക് കത്ത് നൽകിയതായി മന്ത്രി

'ഓപ്പറേഷൻ‌ തൂഫാൻ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുന്നു, എല്ലാ സ്കൂളിലും ലഹരി വിരുദ്ധ പ്രവർത്തനം ആരംഭിക്കും'; രണ്ടാം ഘട്ടം ആരംഭിച്ചെന്ന് രമേശ് ചെന്നിത്തല