രാഹുൽ ഗാന്ധിയുടെ സവർക്കർ പ്രസ്താവന; ശിവസേനയുമായുള്ള കോൺഗ്രസ് കൂട്ടുകെട്ടിനെ ചോദ്യം ചെയ്ത് മായാവതി

സവർക്കറിനെക്കുറിച്ചുള്ള കോൺഗ്രസ് പാർട്ടിയുടെ അഭിപ്രായം ശിവസേനയുടെ അഭിപ്രായത്തിന് വിരുദ്ധമാണെന്നും എന്നാൽ ഇപ്പോഴും കോൺഗ്രസ് മഹാരാഷ്ട്രയിലെ ശിവസേനയെ പിന്തുണയ്ക്കുകയാണെന്നും ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്പി) നേതാവ് മായാവതി ഞായറാഴ്ച പറഞ്ഞു. “ഇത് ഇരട്ടത്താപ്പല്ലെങ്കിൽ പിന്നെ എന്താണ്?” അവർ ചോദിച്ചു.

പൗരത്വ ഭേദഗതി ബില്ലിൽ ശിവസേന കേന്ദ്രസർക്കാരിനെ പിന്തുണച്ചിരുന്നുവെന്നും ഇപ്പോൾ സവർക്കറിനെക്കുറിച്ചുള്ള കോൺഗ്രസിന്റെ അഭിപ്രായത്തോട് അസഹിഷ്ണുത പുലർത്തുന്നുണ്ടെന്നും ഞായറാഴ്ച രാവിലെ തുടർച്ചയായ ട്വീറ്റുകളിൽ മായാവതി പറഞ്ഞു. “ഇതൊക്കെയാണെങ്കിലും, മഹാരാഷ്ട്ര സർക്കാരിൽ കോൺഗ്രസ് ഇപ്പോഴും ശിവസേനയെ പിന്തുണയ്ക്കുന്നു. ഇരട്ടത്താപ്പല്ലെങ്കിൽ പിന്നെ ഇത് എന്താണ്?” അവർ പറഞ്ഞു.

മഹാരാഷ്ട്രയിലെ ശിവസേനയെ കോൺഗ്രസ് പാർട്ടി ഒരേ സമയം പിന്തുണയ്ക്കുകയും എന്നാൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ പുലർത്തുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ മായാവതി കോൺഗ്രസിനോട് ആവശ്യപ്പെട്ടു.

വ്യാഴാഴ്ച ഝാർഖണ്ഡിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ ‘റേപ്പ് ഇൻ ഇന്ത്യ’ (ഇന്ത്യയിൽ ബലാത്സംഗം) പ്രസ്താവനയിൽ ക്ഷമ ചോദിക്കില്ലെന്ന് ആവർത്തിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, “എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, ഞാൻ രാഹുൽ ഗാന്ധി എന്നാണ്, ഞാൻ ഒരിക്കലും ക്ഷമ ചോദിക്കുകയുമില്ല … സത്യം സംസാരിച്ചതിന് ഒരു കോൺഗ്രസ് പ്രവർത്തകനും ക്ഷമ ചോദിക്കുകയുമില്ല,” എന്ന് ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന പാർട്ടി മെഗാ റാലിയിൽ പറഞ്ഞു.
“മേക്ക് ഇൻ ഇന്ത്യ” എന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു, എന്നാൽ ഇപ്പോൾ നിങ്ങൾ എവിടെ നോക്കിയാലും “റേപ്പ് ഇൻ ഇന്ത്യ” യാണ് എന്നാണ് രാഹുൽ ഗാന്ധി ഝാർഖണ്ഡിൽ പറഞ്ഞത്. തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ അഭിപ്രായ പ്രകടനത്തിന് മാപ്പ് പറയില്ലെന്ന് കോൺഗ്രസ് നേതാവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

അതേസമയം മഹാത്മാഗാന്ധിയെയും ജവഹർലാൽ നെഹ്‌റുവിനെയും ഞങ്ങളുടെ പാർട്ടി ബഹുമാനിക്കുന്നതിനാൽ കോൺഗ്രസ് സവർക്കറിനെ അപമാനിക്കരുതെന്ന് ശിവസേന പറഞ്ഞു. പണ്ഡിറ്റ് നെഹറുവിനെയും മഹാത്മാഗാന്ധിയെയും ഞങ്ങൾ അംഗീകരിക്കുന്നുവെന്ന് മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റൗത്ത് മറാത്തിയിൽ എഴുതിയ ട്വീറ്റിൽ പറഞ്ഞു. “നിങ്ങൾ വീർ സവർക്കറിനെ അപമാനിക്കരുത്. വിവേകമുള്ള ആർക്കും കൂടുതൽ വിശദീകരണം ആവശ്യമില്ല,” അദ്ദേഹം പറഞ്ഞു.

Latest Stories

ഗോവിന്ദച്ചാമി ജയിൽ ചാടി; കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതര സുരക്ഷാ വീഴ്ച

ചാത്തൻപാറ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിനിടെ അപകടം; 200 അടി താഴ്ചയുള്ള കൊക്കയിൽ വീണ് വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ അഭിവൃദ്ധിപ്പെടേണ്ടത് യുഎസിന്റെ ആവശ്യം; സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ട്രംപ്

കേരളത്തിലെ അഞ്ച് സര്‍വകലാശാല വിസിമാര്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍; വിവരങ്ങള്‍ പുറത്തുവിട്ട് സംഘാടകര്‍

സ്‌കൂള്‍ സമയമാറ്റം സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യാറായി സംസ്ഥാന സര്‍ക്കാര്‍; നടപടി മതസംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന്

IND vs ENG: പോരാടി വീണ് പന്ത്, ഇന്ത്യ ഒന്നാം ഇന്നിം​ഗ്സിൽ ഓൾഔട്ട്

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചു; അവധി അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെയെന്ന് വ്യോമയാന മന്ത്രി

IND VS ENG: 'ആ പരിക്കിന് കാരണക്കാരൻ അവൻ തന്നെ'; പന്തിനെ രൂക്ഷമായി വിമർശിച്ച് ഇം​ഗ്ലീഷ് താരം

എന്ത് മനുഷ്യനാണ്, ഇയാൾക്കുമില്ലേ പങ്കാളിയെന്ന് ‍ഞാൻ ഓർത്തു, ഇന്റിമേറ്റ് സീൻ ചെയ്യേണ്ടി വന്നതിനെ കുറിച്ച് നടി വിദ്യ ബാലൻ