പിവി അൻവർ സ്റ്റേറ്റ് കൺവീനർ; ഔദ്യോഗിക സ്ഥിരീകരണവുമായി തൃണമൂൽ കോൺഗ്രസ്

നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച പിവി അൻവറിനെ സ്റ്റേറ്റ് കൺവീനറായി പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗന്റ്റ് വഴിയാണ് പ്രഖ്യാപനം നടത്തിയത്.

“ബഹുമാനപ്പെട്ട ചെയർപേഴ്‌സൺ ശ്രീമതി മമത ബാനർജിയുടെ പ്രചോദനത്തിലും മാർഗനിർദേശത്തിലും ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്, കേരള സംസ്ഥാന തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറായി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് ഞങ്ങൾ എല്ലാവിധ ആശംസകളും നേരുന്നു.” എന്ന കുറിപ്പ് പങ്കുവെച്ചാണ് പോസ്റ്റ് ചെയ്തത്.


പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയുടെ നിർദേശപ്രകാരമാണ് താൻ എംഎൽഎ സ്ഥാനം രാജിവെച്ചതെന്ന് പിവി അൻവർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എംഎൽഎ സ്ഥാനം രാജിവെച്ച് പോരാട്ടത്തിനിറങ്ങിയാൽ വന്യജീവി-മനുഷ്യ സംഘർഷം പാർലമെന്റിൽ ഉന്നയിക്കാമെന്നും ഇൻഡ്യാസഖ്യവുമായി ചർച്ച ചെയ്യാമെന്നും മമത ഉറപ്പ് നൽകിയതായി അൻവർ പറഞ്ഞു. തൃണമൂൽ കോൺ​ഗ്രസിൻ്റെ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അൻവറിന് നൽകിയേക്കുമെന്നും സൂചനകളുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ