പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധം കനക്കുന്നു; കാരക്കോറം ദേശീയപാത ഉപരോധിച്ചു

പാക് അധിനിവേശ കശ്മീരില്‍ പാക് ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍. പാക് അധിനിവേശ കശ്മ്മീരിന്റെ ഭാഗമായ ഗില്‍ജിത്-ബാള്‍ട്ടിസ്താനിലെ ആയിരക്കണക്കിനാളുകള്‍ ആണ് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കാരക്കോറം ദേശീയപാത പ്രതിഷേധത്തിന്റെ ഭാഗമായി മൂന്ന് ദിവസമായി ഉപരോധിക്കുന്നു.

ഭീകരര്‍ക്ക് ഭരണകൂടം നഷ്ടപരിഹാരം അനുവദിക്കുകയും വ്യാപാരികള്‍ക്ക് നല്‍കാതിരിക്കുകയും ചെയ്തതാണ് പ്രതിഷേധത്തിനുകാരണമെന്ന് ഷെരീഫിന്റെ പാര്‍ട്ടിയിലെ ഒരു നേതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പാക് ഭരണകൂടത്തിന്റെ വ്യാപാരനയങ്ങള്‍ക്കെതിരെയും ഷഹബാസ് ഷെരീഫ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെതിരെയും ഭരണകക്ഷിയായ പിഎംഎല്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയകക്ഷികള്‍ പിന്തുണ നല്‍കുന്ന ഗില്‍ജിത്-ബാള്‍ട്ടിസ്താനിലെ വ്യാപാരികളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.

ചൂഷണത്തിനും സാമ്പത്തിക തകര്‍ച്ചയ്ക്കും വഴിവെക്കുന്ന പുതിയ നിയമത്തിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ദേശീയപാതയില്‍ കുത്തിയിരിപ്പ് പ്രതിഷേധം തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂമിയും ധാതുസമ്പത്തും തട്ടിയെടുക്കുന്നതിനും അനിശ്ചിതമായ വൈദ്യുതി തടസ്സങ്ങള്‍ക്കും കാരണമായേക്കാവുന്ന നിയമം കൊണ്ടുവരുന്നതിനെതിരെ ഗില്‍ജിത്-ബാള്‍ട്ടിസ്താനില്‍ ഒരുമാസക്കാലമായി തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ദേശീയപാതയിലെ ഉപരോധം.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്