കര്‍ണാടക ആര്‍ടിസിയുടെ ടിക്കറ്റ് കൊള്ളക്കെതിരെ ജനകീയ പ്രതിഷേധം; യാത്രക്കാര്‍ ബസുകള്‍ തടഞ്ഞു, സര്‍വീസുകള്‍ താറുമാറായി; പിന്തുണച്ച് ബിജെപി; സര്‍ക്കാര്‍ പ്രതിരോധത്തില്‍

കര്‍ണാടക ആര്‍ടിസി ടിക്കറ്റ് നിരക്കില്‍ കുത്തനെ ഉയര്‍ത്തിയതില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യാത്രക്കാര്‍ അടക്കം തെരുവില്‍ ഇറങ്ങി ബസ് തടഞ്ഞതോടെ പല സര്‍വീസുകളും താറുമാറായി. ബിജെപി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബസില്‍ സ്ഥിരമായി യാത്രചെയ്യുന്നവരുമാണ് ബസ് തടയുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്. ടിക്കറ്റില്‍ വരുത്തിയിരിക്കുന്ന 15 ശതമാനം വര്‍ധന അംഗീകരിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

മജെസ്റ്റിക് ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധിച്ച യാത്രക്കാര്‍ക്ക് ബിജെപി പിന്തുണ നല്‍കി. പ്രതിപക്ഷ നേതാവ് ആര്‍. അശോകയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കളെത്തി യാത്രക്കാരുടെ സമരത്തിന് പിന്തുണ നല്‍കുകയായിരുന്നു. യാത്രക്കാരെ ആശ്വസിപ്പിക്കുന്നതിന്റെ പ്രതീകമായി ബിജെപി നേതാക്കള്‍ പുഷ്പങ്ങള്‍ നല്‍കി. പ്രതിഷേധിച്ച നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശക്തി പദ്ധതിവഴി സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമ്പോള്‍ മറുവശത്ത് പുരുഷയാത്രക്കാരില്‍നിന്ന് കൂടുതല്‍ തുക ടിക്കറ്റിനത്തില്‍ ഈടാക്കുന്നത് സൂചിപ്പിച്ച് ഭാര്യക്ക് സൗജന്യമാണെങ്കിലും ഭര്‍ത്താവില്‍നിന്ന് ഇരട്ടിയാണ് വാങ്ങുന്നതെന്ന് അശോക പറഞ്ഞു. വിലക്കയറ്റംമൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ ബസ് സ്‌റ്റേഷനുകള്‍ക്ക് പൊലീസ് അധിക സുരക്ഷ ഒരുക്കിയിട്ടുണ്ട്. ബസില്‍ സ്ഥിരം യാത്രചെയ്യുന്ന ഒട്ടേറെ ആളുകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും നിര്‍ക്കുവര്‍ധനയെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുള്ളത്.

നാളെമുതല്‍ വര്‍ദ്ധിപ്പിച്ച നിരക്ക് നിലവില്‍ വരും. ഇതോടെ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.എസ്.ആര്‍.ടി.സി.), നോര്‍ത്ത് വെസ്റ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (എന്‍.ഡബ്ള്യു.കെ.ആര്‍.ടി.സി.), കല്യാണ കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെ.കെ.ആര്‍.ടി.സി.), ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബി.എം.ടി.സി.) എന്നീ നാല് കോര്‍പ്പറേഷനുകളിലും യാത്രയ്ക്ക് ചെലവുകൂടും.

നിരക്ക് വര്‍ധിപ്പിച്ചതുവഴി പ്രതിമാസം 74.85 കോടിരൂപ അധികവരുമാനം ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. ശമ്പളക്കുടിശ്ശിക വിതരണംചെയ്യുക, ശമ്പളവര്‍ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുവരുകയാണ് കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍. ഡിസംബര്‍ 31 മുതല്‍ പ്രഖ്യാപിച്ച സമരം മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്താമെന്ന ഉറപ്പിന്മേല്‍ പിന്‍വലിച്ചിരുന്നു. ഇതിനിടെയാണ് നിരക്കുവര്‍ധിപ്പിച്ച് സര്‍ക്കാര്‍ ജനങ്ങളുടെ തലക്കടിച്ചത്.

കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശക്തി പദ്ധതി സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) അടിത്തറയിളക്കിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. കര്‍ണാടകയിലെ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നല്‍കുന്ന ശക്തി പദ്ധതി നടപ്പാക്കിയതോടെ ആദ്യ മൂന്ന് മാസത്തിനിടെ തന്നെ 295 കോടിയുടെ നഷ്ടമാണ് കെഎസ്ആര്‍ടിസിക്കുണ്ടായതെന്ന് അധികൃതര്‍ പറയുന്നു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി