സുവര്‍ണ ക്ഷേത്രത്തിന് മുന്നില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളി

അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് മുമ്പില്‍ ഒരു വിഭാഗം ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ജര്‍ണെയ്ല്‍ ബിന്ദ്രന്‍വാലെയുടെ ചിത്രം ഉയര്‍ത്തിയാണ് മുദ്രാവാക്യം. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ വാര്‍ഷികത്തില്‍ കനത്ത സുരക്ഷ ഏര്‍പെടുത്തിയിരിക്കുന്നതിനിടെയാണ് സംഭവം.

ഖലിസ്ഥാന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പ്രതിഷേധത്തില്‍ ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ‘സ്വാതന്ത്ര്യമാര്‍ച്ച്’ ആണ് നടത്തിയതെന്നാണ് പ്രതിഷേധക്കാര്‍ അവകാശപ്പെടുന്നത്. ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ മാര്‍ച്ചില്‍ അണിനിരന്നിരുന്നു. അമൃത്സറില്‍ ഭായ് വീര്‍ സിംഗ് മെമ്മോറിയല്‍ ഹാളില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. ഭിന്ദ്രന്‍ വാലയുടെ ‘രക്തസാക്ഷിത്വ’ത്തെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യങ്ങളുയര്‍ന്ന റാലിയില്‍ ഖാലിസ്ഥാന് വേണ്ടിയുള്ള പ്രക്ഷോഭം തുടരുമെന്ന മുദ്രാവാക്യങ്ങളുമുണ്ടായി.

1982 ജൂലൈയില്‍ ഭിന്ദ്രന്‍വാല ആയുധധാരികളായ അനേകം അനുയായികളുമായി സുവര്‍ണ്ണക്ഷേത്രത്തിലെ ഗുരു നാനാക് നിവാസിലേയ്ക്കു പ്രവര്‍ത്തനരംഗം മാറ്റിയതോടെയാണ് ഖാലിസ്ഥാനി പ്രസ്ഥാനത്തിലൂടെ ഇന്ത്യന്‍ ചരിത്രത്തില്‍ നിര്‍ണായകമായ ഗതിമാറ്റങ്ങള്‍ക്ക് വഴി വച്ച പല സംഭവങ്ങളുടെയും തുടക്കം.

1984 ജൂണ്‍ 6-നാണ് അമൃത്സറിലെ സുവര്‍ണക്ഷേത്രം സൈന്യം ആക്രമിച്ച് ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍ വാലയെ വധിച്ചത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍