സ്വാതന്ത്ര്യ സമര പോരാട്ടത്തിന് സാക്ഷിയായ സബർമതി നദി തീരത്ത് എഐസിസി സമ്മേളനത്തിന് തുടക്കം; കേരളഘടകമടക്കം കോൺഗ്രസ് നേതാക്കൾ ഗുജറാത്തിൽ, മോദിയുടെ തട്ടകത്തിൽ രാഹുലിന്റെ പരീക്ഷണം

എഐസിസി സമ്മേളനത്തിന് ഗുജറാത്തിൽ ഇന്ന് തുടക്കം. തിരിച്ചുവരവ് സാധ്യമാക്കാൻ സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം നടത്തപ്പെടുന്നത്. കോൺഗ്രസ് നേതാക്കളെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള എല്ലാ നേതാക്കളും എത്തിയിട്ടുണ്ട്. അതേസമയം പ്രിയങ്ക ഗാന്ധി ഇന്ന് സമ്മേളനത്തിൽ പങ്കെടുക്കില്ല.

അർബുദ രോഗം ബാധിച്ച സുഹൃത്തിനെ കാണാൻ വിദേശത്തേക്ക് പോയതിനാലാണ് പ്രിയങ്ക ഗാന്ധി ഇന്ന് സമ്മേളനത്തിൽ പങ്കെടുക്കാത്തത്. പട്നയിൽ ഉണ്ടായിരുന്ന രാഹുൽ ഗാന്ധി ഗുജറാത്തിലെത്തി. സോണിയ ഗാന്ധി, മല്ലികാർജുൻ ഖർഗെ ഉൾപ്പെടെയുള്ള നേതാക്കളും കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ നേതാക്കളും സമ്മേളനത്തിനായി ഗുജറാത്തിലെത്തിയിട്ടുണ്ട്.

പാർട്ടിയുടെ അടിമുടി മാറ്റവും അടിത്തറ ശക്‌തിപ്പെടുത്തലും ലക്ഷ്യമിട്ട് ഡിസിസികളിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ അടങ്ങിയ പ്രമേയം സമ്മേളനത്തിൽ പാസാക്കും. ഡിസിസികളുടെ അധികാരം വർധിപ്പിക്കുന്നതാണ് പ്രമേയത്തിലെ നിർദേശങ്ങൾ. ആവശ്യമെങ്കിൽ ഇതിന് വേണ്ട ഭരണഘടന ഭേദഗതിക്കും പ്രവർത്തക സമിതി അനുമതി നൽകിയേക്കും. സാമ്പത്തികം, സാമൂഹികം, വിദേശകാര്യം എന്നിങ്ങനെ എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ച് ഒറ്റ പ്രമേയമാണ് അവതരിപ്പിക്കുക.

അതേസമയം സ്വാതന്ത്ര്യ സമര പോരാട്ടത്തിന് സാക്ഷിയായ സബർമതി നദി തീരത്താണ് എഐസിസി സമ്മേളനം ചേരുന്നത് എന്നതാണ് പ്രത്യേകത. 64 വർഷത്തിന് ശേഷമാണ് ഗുജറാത്തിൽ എഐസിസി സമ്മേളനം നടക്കുന്നത് എന്ന പ്രത്യേകതയും ഈ സമ്മേളനത്തിനുണ്ട്. ഇന്ന് രാവിലെ ചേരുന്ന വിശാല പ്രവർത്തകസമിതി യോഗത്തിൽ 169 പേർ പങ്കെടുക്കും. വൈകിട്ട് നേതാക്കൾ ഒരുമിച്ച് സബർമതി ആശ്രമത്തിലെ പ്രാർഥന സംഗമത്തിൽ പങ്കെടുക്കും.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി