ഈ ദുരന്തനേരത്തും ജനങ്ങളോട് നുണ പറയുന്നത് എന്തിനു വേണ്ടിയാണ്?;  യു.പിയില്‍ ഓക്സിജൻ ക്ഷാമമില്ലെന്ന യോഗിയുടെ പരാമര്‍ശത്തിന് എതിരെ പ്രിയങ്ക 

സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന യു.പി മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. ഈയൊരു ദുരന്ത നേരത്തും ജനങ്ങളോട് നുണ പറയുന്നത് എന്തിനു വേണ്ടിയാണെന്നു ചോദിച്ച പ്രിയങ്ക യു.പിയിൽ ഓക്സിജൻ അടിയന്തരാവസ്ഥയാണുള്ളതെന്ന് പറഞ്ഞു. ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ നടപടിയുണ്ടാകണമെന്ന് പ്രിയങ്ക അവശ്യപെട്ടു .

നിർവികാരമായ ഒരു സർക്കാരിനേ ദുരിതഘട്ടത്തിലും ഇങ്ങനെ കള്ളം പറയാൻ സാധിക്കൂവെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. യു.പിയിലെ കോവിഡ് ആശുപത്രികളിലോ സ്വകാര്യ ആശുപത്രികളിലോ ഓക്സിജൻ ക്ഷാമം ഇല്ലെന്നാണ് യോ​ഗി പറഞ്ഞത്. എന്നാൽ, ഓക്സിജൻ ക്ഷാമം സംബന്ധിച്ച പത്രറിപ്പോർട്ടുകൾ പങ്കുവെച്ച പ്രിയങ്ക ​ഗാന്ധി, സംസ്ഥാനത്ത് ഓക്സിജൻ അടിയന്തരാവസ്ഥയാണെന്ന് ട്വിറ്ററിൽ പറഞ്ഞു.

ഓക്സിജൻ ഇല്ലാത്തതിനാൽ ആശുപത്രിയിൽ ചികിത്സ നിഷേധിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ രോ​ഗികളുടെ സ്ഥാനത്ത് യോ​ഗി സ്വയമൊന്ന് സങ്കൽപ്പിക്കാൻ ശ്രമിക്കണമെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു. ഓക്സിജൻ ക്ഷാമത്തെ കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നടപടിയെടുക്കുമെന്ന യോ​ഗിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയ ​ഗാന്ധി, വേണമെങ്കിൽ തന്റെ സ്വത്ത് പിടിച്ചെടുത്തോളു പക്ഷേ ദൈവത്തെയോർത്ത് സാഹചര്യത്തിന്റെ ​ഗുരുതരാവസ്ഥ മനസ്സിലാക്കണമെന്ന് പറഞ്ഞു.

Latest Stories

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ ആയിരത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം