കർണാടകയിലെ ചിത്രദുർഗയിൽ ലോറിയും സ്വകാര്യ സ്ലീപ്പർ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ പൊള്ളലേറ്റ് മരിച്ചു. ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. ദേശീയപാത 48ലാണ് അപകടമുണ്ടായത്. ലോറി ബസിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
മരണസംഖ്യ ഉയർന്നേക്കാമെന്നാണ് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്യുന്നത്. ഡ്രൈവറും കണ്ടക്ടറും അടക്കം 32 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഒമ്പത് പേരെ ഹിരിയൂരിലെയും ചിത്രദുർഗയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
ഡിവൈഡർ മറികടന്ന് ലോറി ബസിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.