കക്കൂസ് വൃത്തിയാക്കുന്നതിനല്ല തന്നെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഭോപാല്‍ എംപി പ്രജ്ഞാസിങ് താക്കൂര്‍

തന്നെ ജനങ്ങള്‍ എം.പിയായി തിരഞ്ഞെടുത്തത് അഴുക്കുചാലുകളും കക്കൂസുകളും ശുചീകരിക്കാനല്ലെന്ന് ഭോപാലിലെ ബിജെപി എംപിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രജ്ഞാസിങ് താക്കൂര്‍. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവെയാണ് എംപിയുടെ പ്രസ്താവന. വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ ആണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

അഴുക്കുചാലുകള്‍ വൃത്തിയാക്കുന്നതിനല്ല ഞാന്‍ എംപിയായത്. നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കുന്നതിനുമല്ല ജനങ്ങള്‍ എന്നെ തിരഞ്ഞെടുത്തിരിക്കുന്നത്. ഞാന്‍ എന്തിനാണോ നിയോഗിക്കപ്പെട്ടിരിക്കുന്നത് ആ ജോലി ഞാന്‍ സത്യസന്ധമായി ചെയ്യുമെന്നും പ്രജ്ഞാ സിങ് പറഞ്ഞു. എംപിയുടെ പ്രസ്താവനയെ പ്രവര്‍ത്തകര്‍ കൈയ്യടികളോടെ സ്വീകരിക്കുന്നതും വീഡിയോയിലുണ്ട്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്