പെരുമാറ്റചട്ട ലംഘനം; മോദിയ്‌ക്ക് എതിരായ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പെരുമാറ്റചട്ട ലംഘനത്തിനെതിരെ നല്‍കിയ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ നിന്ന് കാണാതായതായി റിപ്പോര്‍ട്ട്. ബാലാകോട്ട്, പുല്‍വാമ സൈനികര്‍ക്ക് വേണ്ടി കന്നിവോട്ട് ചെയ്യണമെന്ന നരേന്ദ്രമോദിയുടെ ആഹ്വാനത്തിനെതിരെ ആകെ 426 പരാതികളാണ് കമ്മീഷന് ലഭിച്ചിട്ടുള്ളത്. പരാതികളുടെ വിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്. എന്നാല്‍ ഏപ്രില്‍ 9ന് മോദിയ്ക്കെതിരെ നല്‍കിയ പരാതി ഇപ്പോള്‍ വെബ്സൈറ്റില്‍ കാണാനില്ല.

മഹാരാഷ്ട്രയിലെ ലാത്തൂരിലായിരുന്നു മോദിയുടെ വിവാദ പ്രസംഗം. പുല്‍വാമ ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായവര്‍ക്കും ബാലാകോട്ടില്‍ തിരിച്ചടി നല്‍കിയവര്‍ക്കുമാകട്ടെ നിങ്ങളുടെ വോട്ടുകള്‍ എന്നായിരുന്നു മോദിയുടെ പ്രസംഗം. പ്രധാനമന്ത്രിയുടെ പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെ കൊല്‍ക്കത്ത സ്വദേശിയായ മഹേന്ദ്ര സിങ്ങാണ് പരാതി നല്‍കിയിരുന്നത്. പുരോഗതി അറിയാന്‍ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് നോക്കിയപ്പോള്‍ “resolved” എന്നാണ് കണ്ടതെന്ന് മഹേന്ദ്ര സിങ്ങ്പറഞ്ഞു.

സാങ്കേതിക തകരാര്‍ സംഭവിച്ചതാണെന്നും “കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്” എന്നാണ് കാണിക്കേണ്ടിയിരുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മോദിയ്ക്കെതിരായ പരാതിയില്‍ രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് കമ്മീഷന്‍ വെബ്സൈറ്റില്‍ പരാതി കാണാനില്ലെന്ന ആരോപണം.

Latest Stories

അരളിപ്പൂവിന് തല്‍ക്കാലം വിലക്കില്ല; ശാസ്ത്രീയ റിപ്പോർട്ട് കിട്ടിയാൽ നടപടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തള്ള് കഥകള്‍ ഏറ്റില്ല, റോഷ്ന ഉന്നയിച്ച ആരോപണം ശരിയെന്ന് രേഖകള്‍; കെഎസ്ആര്‍ടിസി അന്വേഷണം തുടങ്ങി

ഇത്രയും നാള്‍ ആക്രമിച്ചത് കുടുംബവാഴ്ചയെന്ന് പറഞ്ഞ്, ഇപ്പോള്‍ പറയുന്നു വദ്രയേയും പ്രിയങ്കയേയും സൈഡാക്കിയെന്ന്; അവസരത്തിനൊത്ത് നിറവും കളവും മാറ്റുന്ന ബിജെപി തന്ത്രം

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമില്‍ അവനൊരു കല്ലുകടി, പുറത്താക്കണം; ആവശ്യവുമായി കനേരിയ

പെണ്‍കുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നിര്‍മിച്ചു; തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു; സിന്ധു സൂര്യകുമാറടക്കം ആറ് പ്രതികള്‍; കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്

എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

'പ്രചാരണത്തിന് പണമില്ല'; മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

രാഹുല്‍ ഗാന്ധി അമേഠി ഒഴിഞ്ഞ് റായ്ബറേലിയിലേക്ക് പോയത് എനിക്കുള്ള വലിയ അംഗീകാരം; ജയറാം രമേശിന് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഓണ്‍ലൈനായി വോട്ട് ചെയ്തൂടെ..; ജ്യോതികയുടെ പരാമര്‍ശം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ, ട്രോള്‍പൂരം

രാഹുലിന്റെ ചാട്ടവും പ്രിയങ്കയുടെ പിന്മാറ്റവും മോദിയുടെ അയ്യോടാ ഭാവവും!