പ്രധാനമന്ത്രി അയോധ്യയില്‍, ഇന്ന് കൊടി ഉയര്‍ത്തല്‍ ചടങ്ങ്; മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതിന്റെ ഭാഗമായി കൊടി ഉയര്‍ത്തല്‍ ചടങ്ങ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. രാമക്ഷേത്രത്തിന്റെ 161 അടി ഉയരമുള്ള പ്രധാന ഗോപുരത്തിന് മുകളിലാണ് കൊടി ഉയര്‍ത്തുക. 11.58-നും ഒരുമണിക്കും ഇടയിലാണ് ചടങ്ങ്.
അയോധ്യയിലെ പ്രധാന ക്ഷേത്രങ്ങളിലും പ്രധാനമന്ത്രി ദര്‍ശനം നടത്തും. അയോധ്യയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. അതേസമയം, കാവി നിറത്തിലുള്ള കൊടി പത്തടി ഉയരവും ഇരുപത് അടി നീളവുമുണ്ട്. ത്രികോണാകൃതിയിലുമുള്ള കൊടിയില്‍ ഓം, ഉദയസൂര്യന്‍, രക്തമന്ദാരവൃക്ഷം എന്നീ ചിഹ്നങ്ങളാണുള്ളത്. രാമരാജ്യത്തിന്റെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന അന്തസ്, ഐക്യം സാംസ്‌കാരികത്തുടര്‍ച്ച എന്നിവയുടെ സന്ദേശമാണ് പതാക നല്‍കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ചടങ്ങിന് മുന്നോടിയായുള്ള കലശയാത്ര കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. 551 സ്ത്രീകള്‍ കലശങ്ങളില്‍ സരയൂനദീജലം നിറച്ച് രാമന്‍ സഞ്ചരിച്ച വഴികഴിലൂടെ യാത്രചെയ്യും. സമീപത്തെ ക്ഷേത്രങ്ങളില്‍ നിന്ന് രാമന്റെയും സീതയുടെയും വിവാഹ ഘോഷയാത്രകളും പ്രധാനക്ഷേത്രങ്ങളിലേക്ക് പുറപ്പെട്ടു. പതാക ഉയര്‍ത്തല്‍ ചടങ്ങിന് മുന്‍പായി സരയൂതീരത്ത് കലശപൂജ നടത്തും.

ക്ഷണിക്കപ്പെട്ട എണ്ണായിരം പേര്‍ക്കാണ് പ്രവേശനം. ട്രാന്‍സ്‌ജെന്‍ഡര്‍, ജലിത്, അഘോരി പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്. ബുധനാഴ്ച മുതലാണ് പൊതുജനങ്ങള്‍ക്ക് ദര്‍ശനത്തിന് അവസരം. രാമക്ഷേത്ര സമുച്ചയത്തില്‍ നിര്‍മ്മിച്ച മറ്റ് ആറ് ക്ഷേത്രങ്ങളുടെ നിര്‍മാണവും പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആയിരുന്നു പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി