കശ്മീർ വിഷയത്തിൽ പാകിസ്ഥാന് തുർക്കിയുടെ പിന്തുണ; പ്രധാനമന്ത്രി മോദിയുടെ തുർക്കി-അങ്കാറ സന്ദർശനം റദ്ദ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തുർക്കി തലസ്ഥാനമായ അങ്കാറ സന്ദർശനം നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ മാസം ഐക്യരാഷ്ട്ര പൊതുസഭയിൽ (യു‌എൻ‌ജി‌എ) തുർക്കി പ്രസിഡന്റ് റെസിപ് തയ്യിപ് എർദോഗൻ നടത്തിയ പ്രസംഗത്തിൽ ഇന്ത്യൻ സർക്കാർ ജമ്മുവിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 370 ഭേദഗതി ചെയ്തതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തുർക്കി സന്ദർശനം വേണ്ടെന്ന് വച്ചത്.

“നീതിയുടെയും സമത്വത്തിന്റെയും അടിസ്ഥാനത്തിലുള്ള സംഭാഷണത്തിലൂടെയാണ്, സംഘർഷത്തിലൂടെയല്ല” പ്രശ്നം പരിഹരിക്കേണ്ടത്എന്ന് പാക്കിസ്ഥാനെ പിന്തുണച്ച തുർക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എർദോഗൻ പറഞ്ഞിരുന്നു. ദക്ഷിണേഷ്യയുടെ സ്ഥിരതയും സമൃദ്ധിയും കശ്മീർ പ്രശ്‌നത്തിൽ നിന്ന് വേർതിരിക്കാനാവില്ലെന്നും എർദോഗൻ പറഞ്ഞു.

ഇന്ത്യയുടെ ആഭ്യന്തരമായ ഒരു വിഷയത്തിന്മേലുള്ള തുർക്കി പ്രസിഡന്റിന്റെ പ്രസ്താവനയിൽ ഇന്ത്യ ഖേദിക്കുന്നില്ല എന്ന് യു‌എൻ‌ജി‌എയിൽ കശ്മീരിനെക്കുറിച്ചുള്ള തുർക്കിയുടെ പ്രസ്താവനകൾക്ക് മറുപടിയായി വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പ്രതികരിച്ചിരുന്നു. മനസിലാക്കുവാനും മന്ത്രാലയം തുർക്കിയോട് ആവശ്യപ്പെട്ടു.

ഈ വിഷയത്തിൽ കൂടുതൽ പ്രസ്താവനകൾ നടത്തുന്നതിന് മുമ്പ് കശ്മീർ വിഷയത്തിൽ സ്ഥിതിഗതികളെ സംബന്ധിച്ച് ശരിയായ ധാരണ ഉണ്ടാക്കുവാൻ ഞങ്ങൾ തുർക്കി സർക്കാരിനോട് ആവശ്യപ്പെടുന്നു. ഇത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ് വക്താവ് പറഞ്ഞു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'