പെഗാസസ് രാജ്യദ്രോഹം; പാര്‍ലമെന്റ് തടസപ്പെടുത്തുകയല്ല, സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുകയാണെന്ന് രാഹുല്‍

പെഗാസസ് ചോര്‍ത്തല്‍ രാജ്യദ്യോഹ പ്രവര്‍ത്തനമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കേവസം സ്വകാര്യതയുടെ പ്രശ്‌നം മാത്രമല്ല ഇതെന്നും, ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. പ്രതിപക്ഷം പാര്‍ലമെന്റ് തടസപ്പെടുത്തുകയല്ല, സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മോദിയും അമിത്ഷായും കൂടി ജനാധിപത്യത്തിന്റെ ആത്മാവിനെ ആക്രമിച്ചെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രാജ്യദ്രോഹം, ദേശവിരുദ്ധത എന്നിവയെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ആവശ്യപ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളെ നിശബ്ദരാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി രാഹുല്‍ പറഞ്ഞു. പെഗാസസ് ഫോണ്‍ ഹാക്കിംഗ് അഴിമതിയില്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ സര്‍ക്കാരിനെതിരായുള്ള തന്ത്രം മെനയാന്‍ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം.

പെഗാസസ് സോഫ്‌റ്റ്വെയര്‍ വാങ്ങിയതാണോ അതോ ഇന്ത്യയിലെ ചില വ്യക്തികള്‍ക്കെതിരെ ഇത് ഉപയോഗിച്ചിട്ടുണ്ടോ എന്ന് മാത്രമാണ് ഞങ്ങള്‍ ചോദിക്കുന്നത്. പ്രധാനമന്ത്രി നമ്മുടെ ഓരോരുത്തരുടെയും ഫോണുകളില്‍ ഓരോ ആയുധങ്ങള്‍ നിക്ഷേപിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, പൊതു പ്രവര്‍ത്തകര്‍ എന്നിങ്ങനെ പലരിലും ഇത് ഉപയോഗിക്കുന്നു. ഇക്കാര്യങ്ങളാണ് പാര്‍ലമെന്റില്‍ പ്രതിപക്ഷം ചോദിക്കുന്നത്. ഇതില്‍ ഓരു ചര്‍ച്ച ഉണ്ടാകേണ്ടതല്ലേ. പ്രതിപക്ഷം സമ്മതിച്ചാല്‍ പെഗാസസിനെക്കുറിച്ച് ഒരു ചര്‍ച്ചയും ഉണ്ടാകില്ല. പ്രശ്‌നം പരിഹരിക്കപ്പെടും. പെഗാസസ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടാത്ത കാലം വരെ ഞങ്ങള്‍ എവിടെയും പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

IPL 2024: ആ ഡൽഹി താരം ഒറ്റ ഒരുത്തൻ കാരണമാണ് ഇന്നലെ കൊൽക്കത്ത ഇത്ര എളുപ്പത്തിൽ ജയിച്ചത്, ഇത്ര ബുദ്ധി ഇല്ലാത്ത ഒരുത്തനെ കണ്ടിട്ടില്ല; കുറ്റപ്പെടുത്തി മുൻ താരം

രംഗണ്ണന്റെ 'അർമാദം'; ആവേശത്തിലെ പുതിയ ഗാനം പുറത്ത്

വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക; ഉഷ്ണതരംഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

നടി അമൃത പാണ്ഡേ മരിച്ച നിലയില്‍! ചര്‍ച്ചയായി വാട്‌സ്ആപ്പ് സ്റ്റാറ്റസ്

ഐപിഎല്‍ 2024 ലെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡി?; തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ താരം

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു