ഉത്തർപ്രദേശിലേത് കർഷകർക്ക് എതിരായ ആസൂത്രിത ആക്രമണം: രാഹുൽ ഗാന്ധി

ഉത്തർപ്രദേശിലെ അക്രമത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക് സർക്കാർ അനുമതി നിഷേധിച്ചു. എന്നാൽ ഇന്ന് താൻ മറ്റ് രണ്ട് നേതാക്കൾക്കൊപ്പം ലക്നൗ സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

“ഇന്നലെ പ്രധാനമന്ത്രി ലക്നൗ സന്ദർശിച്ചു, പക്ഷേ അദ്ദേഹം ലഖിംപൂർ ഖേരി സന്ദർശിച്ചില്ല. ഇത് കർഷകർക്കെതിരായ ആസൂത്രിതമായ ആക്രമണമാണ്,” രാഹുൽ ഗാന്ധി തന്റെ സന്ദർശനത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

ഞായറാഴ്ച ലഖിംപൂർ ഖേരിയിൽ പ്രതിഷേധിക്കുകയായിരുന്ന കർഷകരുടെ മുകളിലേക്ക് കേന്ദ്രമന്ത്രിയുടെ മകൻ ഒരു എസ്‌യുവി ഓടിച്ചു കയറ്റിയെന്നാണ് ആരോപണം. സംഭവത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ മരിച്ചു.

“ഇന്ത്യയിൽ സ്വേച്ഛാധിപത്യമാണ് ഇന്നുള്ളത്. പ്രതിപക്ഷ നേതാക്കൾക്ക് യു.പി സന്ദർശിക്കാൻ കഴിയുന്നില്ല. പോകാൻ സാധിക്കില്ലെന്ന് ഇന്നലെ മുതൽ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ പോകാൻ അനുവദിച്ചില്ല. എന്തുകൊണ്ട്? കാരണം ഒരു വലിയ കൊള്ള നടക്കുന്നു,” കോൺഗ്രസ് നേതാവ് ആരോപിച്ചു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'