'വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതി തയ്യാറാക്കിയത് ആക്രമണത്തിന് ഒരാഴ്ച മുൻപ്, ലൊക്കേഷൻ കണ്ടെത്തിയത് ട്രെക്കിങ് മൊബൈൽ ആപ്പ് വഴി'; പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രം

രാജ്യത്തെ ഞെട്ടിച്ച പഹൽഗാം ഭീകരാക്രമണത്തിൽ എൻഐഎ കുറ്റപത്രം. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പദ്ധതി തയ്യാറാക്കിയത് ആക്രമണത്തിന് ഒരാഴ്ച മുൻപാണ് എന്ന് കുറ്റപത്രത്തിൽ പറയുന്നു. ട്രെക്കിങ് മൊബൈൽ ആപ്പ് വഴിയാണ് ലൊക്കേഷൻ കണ്ടെത്തിയതെന്നും ആയുധങ്ങൾ എത്തിച്ചത് പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി ആണെന്നും എൻഐഎ കുറ്റപത്രത്തിൽ പറയുന്നു.

പാക് ഹാന്റലർ സാജിദ് ജാട്ട് അയച്ചുനൽകിയ വിവരങ്ങൾ ഭീകരർ ട്രാക്ക് ചെയ്തത് ആപ്പ് വഴി‌യാണ്. ദാച്ചിഗാം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ ഫോണുകളിൽ നിന്ന് മാപ്പുകളുടെ സ്ക്രീൻ ഷോട്ടുകൾ കണ്ടെടുത്തു. ഭീകരർക്ക് ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി എത്തിച്ചു നൽകി. കൊല്ലപ്പെട്ട ഭീകരൻറെ ഫോണിൽനിന്ന് ഫോട്ടോകളും ഡിജിറ്റൽ തെളിവുകളും ലഭിച്ചു. ഏപ്രിൽ 15, 16 തീയതികളിലെ രണ്ട് മാപ്പ് സ്ക്രീൻഷോട്ടുകളും കണ്ടെത്തി.

ഏപ്രിൽ 22 ലെ ഭീകരാക്രമണത്തിൽ മൂന്ന് തീവ്രവാദികൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. . പഹൽഗാം ആക്രമണത്തിന് മറുപടിയായി, മെയ് 7 ന് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ പാകിസ്താനിലെയും പാകിസ്താൻ അധിനിവേശ കശ്മീരിലെയും (പിഒകെ) തീവ്രവാദ ഒളിത്താവളങ്ങളിൽ ആക്രമണം നടത്തിയിരുന്നു.

Latest Stories

'ഓപ്പറേഷൻ‌ തൂഫാൻ കൊടുങ്കാറ്റു പോലെ ആഞ്ഞടിക്കുന്നു, എല്ലാ സ്കൂളിലും ലഹരി വിരുദ്ധ പ്രവർത്തനം ആരംഭിക്കും'; രണ്ടാം ഘട്ടം ആരംഭിച്ചെന്ന് രമേശ് ചെന്നിത്തല

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്; 10,000 രൂപയുടെ നഷ്‌ടമെന്ന് എഫ്ഐആർ

മദ്യനികുതി ഇളവ് പിൻവലിക്കണം; പാർട്ടി തലത്തിലും യുഡിഎഫ് തലത്തിലും ചർച്ച നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ വിവാദം ഒഴിവാക്കാമായിരുന്നു: വി. എം. സുധീരൻ

വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂചലനം; വൻ നാശനഷ്ടം, ആയിരത്തിലേറെ പേർ മരിച്ചെന്ന് റിപ്പോർട്ട്

ചോദ്യം ചെയ്യൽ രണ്ടാം തവണ; എക്സാ ലോജിക്-സിഎംആർഎൽ മാസപ്പടി കേസിൽ വീണ ടി വീണ്ടും ഇ ഡി ഓഫീസിൽ ഹാജരായി

വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പനയിൽ തിടുക്കത്തിൽ തീരുമാനമുണ്ടാകില്ല; വിശദമായി ചർച്ച നടത്താൻ യുഡിഎഫ്

കൗൺസിലർ ആർ സുഗതന് തിരിച്ചടി; കാപ്പാ കേസ് ചുമത്തിയത് സർക്കാർ അംഗീകരിച്ചു

'വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അഴിമതിയാണെന്ന് പറഞ്ഞ വിഡി സതീശൻ, ഇന്ന് മുഖ്യമന്ത്രി കസേരയിലിരുന്ന് അതേ അഴിമതിക്ക് ചുക്കാൻ പിടിക്കുന്നു'; വിമർശിച്ച് ദേശാഭിമാനി

പാക് താരത്തിന്റെ ഭർത്താവ് സ്വന്തം മുറിയിൽ; ഇറക്കിവിട്ട് ക്യാപ്റ്റൻ സന; സംഭവം വിവാദത്തിലേക്ക്

സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ