ഇ പി ജയരാജന്‍ വിഷയം പൊളിറ്റ്ബ്യുറോയില്‍ ചര്‍ച്ചയാവുമോ എന്ന ചോദ്യത്തിന് പിണറായിയുടെ ഉത്തരം ' തണുപ്പ് എങ്ങിനെയുണ്ട്'

പൊളിറ്റ് ബ്യുറോ യോഗത്തില്‍ ഇ പി ജയരാജനെതിരായ അനധികൃത റിസോര്‍ട്ടാരോപണം സി പി എം പൊളിറ്റ്ബ്യുറോ യോഗത്തില്‍ ചര്‍ച്ചയാവുമോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഉത്തരം തണുപ്പ് എങ്ങിനെയുണ്ടെന്ന മറുചോദ്യമായിരുന്നു മുഖ്യന്ത്രിയുടെ പ്രതികരണം. പൊളിറ്റ്ബ്യുറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ ഇ പിജയരാജന്‍ വിവാദത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചത്.

എന്നാല്‍ ഇ പി ജയരാജന്‍ വിഷയം പൊളിററ്ബ്യുറോയില്‍ ചര്‍ച്ചയാകാന്‍ സാധ്യതയില്ലന്നാണ് അറിയുന്നത്. സംസ്ഥാന ഘടകത്തോട് ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശിച്ച സ്ഥിതിക്ക് അവിടുത്തെ റിപ്പോര്‍ട്ടുവരുന്നവരെ കാത്തിരിക്കുകക എന്നതായിരിക്കും പൊളിറ്റ്ബ്യുറോയുടെ നിലപാട്

അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ രാവിലെ 10.45 പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. സിവര്‍ലൈന്‍ പദ്ധതിക്കുള്ള കേന്ദ്രാനുമതി അനന്തമായി നീളുന്നതും , മലയോര മേഖലയില്‍ വലിയ ആശങ്കയും പ്രതിഷേധവും സൃഷ്ടിച്ച ബഫര്‍സോണ്‍ വിഷയവും ചര്‍ച്ചാവിഷയമാകും.

ജനാധിവാസ പ്രദേശങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലന്ന കേരളത്തിന്റെ ശക്തമായ നിലപാട് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും.അതോടൊപ്പം തന്നെ സില്‍വര്‍ലൈനില്‍ കേന്ദ്ര അനുമതി വൈകുന്നതും പ്രധാനമന്ത്രിയുമായി അദ്ദേഹം ചര്‍്ച്ച ചെയ്യും. സില്‍വര്‍ലൈന്‍ പദ്ധതി എന്ത് വന്നാലും കേരളത്തിന് ആവശ്യമാണെന്നും പ്രധാനമന്ത്രിയെ അദ്ദേഹം ധരിപ്പിക്കും.

Latest Stories

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

ജാക്കി, ജഗ്ഗു എന്നൊന്നും എന്നെ ആരും വിളിക്കരുത്, അശ്ലീലചിത്രങ്ങളില്‍ അടക്കം തന്റെ ശബ്ദം..; ജാക്കി ഷ്രോഫ് കോടതിയില്‍

ഇന്ത്യ കാത്തിരുന്ന സൂര്യകുമാർ യാദവ് മോഡൽ താരത്തെ ലീഗിൽ ഞാൻ കണ്ടു, ആ ചെക്കൻ ഇനി ഇന്ത്യക്കായി കളിക്കും: ആകാശ് ചോപ്ര

എംപി ബഷീര്‍ എഡിറ്റര്‍, ഹര്‍ഷനും സനീഷും ന്യൂസ് ഡയറക്ടര്‍മാര്‍; അജിത്ത് കുമാര്‍ സിഇഒ; വാര്‍ത്ത യുദ്ധത്തിലേക്ക് പുതിയൊരു ചാനല്‍ കൂടി; ഈ മാസം മുതല്‍ സംപ്രേഷണം

ജൂൺ 4ന് ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖാർഗെ; യുപിയിൽ 79 സീറ്റുകൾ നേടുമെന്ന് അഖിലേഷ് യാദവ്‌

IPL 2024: എബി ഡിവില്ലിയേഴ്സിനോട് സാമ്യത ഉള്ള ഒരു താരത്തെ ഞാൻ കണ്ടു, അവൻ ഭാവിയിൽ കിടിലൻ താരമാകും: അമ്പാട്ടി റായിഡു

നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍

50 എല്‍ഐസി പോളിസി, 6.7 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും.. 17 കോടി രൂപ കടവും; സ്വത്ത് വിവരം വെളിപ്പെടുത്തി കങ്കണ

സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ