എസി കോച്ചുകളില്‍നിന്ന് തലയിണയും പുതപ്പും തുടർച്ചയായി മോഷണം പോകുന്നു; നിരീക്ഷണം ശക്തമാക്കി റെയില്‍വേ

ട്രെയിനുകളിലെ എസി കോച്ചുകളിൽ നിന്ന് കമ്പിളി, പുതപ്പുകള്‍, തലയിണകള്‍ എന്നിവ കളവു പോകുന്നതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി റെയിൽവേ ഉദ്യോഗസ്ഥർ. ഡല്‍ഹി, ഒഡിഷ സംസ്ഥാനങ്ങളിലൂടെ സര്‍വീസ് നടത്തുന്ന ട്രെയിനുകളിലെ എസി കോച്ചുകളില്‍ കമ്പിളി, പുതപ്പുകള്‍, തലയിണകള്‍ നഷ്ടപ്പെടുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി.

നേരത്തെ ട്രെയിനുകളിൽ നിന്ന് കമ്പിളിയും പുതപ്പും തലയിണയും യാത്രക്കാര്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന്, യാത്രക്കാർ ഇറങ്ങുമ്പോൾ ബെർത്തുകൾ പരിശോധിച്ച് കമ്പിളിയും പുതുപ്പുകളും തലയിണകളും കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

യാത്രക്കാര്‍ പുതപ്പുകളും തലയിണകളും എടുത്തുകൊണ്ടുപോകുന്നതിലൂടെ വര്‍ഷം തോറും 80 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നഷ്ടമുണ്ടാകാറുണ്ടെന്ന് റെയിൽവേ അധികൃതര്‍ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ