ഓമനിച്ചു വളർത്തിയ പൂച്ചയെ ബലാത്സംഗം ചെയ്ത് അബോധാവസ്ഥയിലാക്കി; വാടകക്കാരനെതിരെ പരാതി നൽകി യുവതി

ഓമനിച്ചു വളർത്തിയ പൂച്ചയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് വാടകക്കാരനായ ബിഹാർ സ്വദേശിക്കെതിരെ പരാതി നൽകി യുവതി. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. പുറത്തു പോയപ്പോൾ പൂച്ചയെ നോക്കാൻ വാടകക്കാരനെ ഏൽപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

മംമ്ത ഥാപ്പ എന്ന യുവതിയാണ് തന്‍റെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച ബിഹാര്‍ സ്വദേശി പവൻ കുമാർ പാസ്വാനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്. നവംബര്‍ 1 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. താന്‍ പുറത്തുപോയപ്പോള്‍ പൂച്ചയെ പവൻ കുമാറിനെ ഏല്‍പ്പിച്ചു. തിരിച്ചുവന്ന് വാതില്‍ തുറന്നപ്പോള്‍ നഗ്നനായി പൂച്ചയുമായി ഇരിക്കുന്ന യുവാവിനെയാണ് കണ്ടത്. തന്നെ കണ്ടതോടെ യുവാവ് വേഗം വസ്ത്രം ധരിച്ചു. പൂച്ചയെ വലിച്ചെറിഞ്ഞ് വീട്ടില്‍ നിന്നും ഓടിരക്ഷപ്പെട്ടെന്നും മംമ്ത പൊലീസിനോട് പറഞ്ഞു.

തന്റെ വീട്ടിൽ നാല് യുവാക്കൾ വാടകയ്ക്ക് താമസിച്ചിരുന്നതായി മംമ്ത പറഞ്ഞു. സംഭവം നടന്നപ്പോള്‍ മറ്റ് മൂന്ന് യുവാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ല, പവൻ കുമാർ പാസ്വാൻ മാത്രമാണ് ഉണ്ടായിരുന്നത്. താന്‍ തിരിച്ചു വന്നപ്പോള്‍ പൂച്ച അബോധാവസ്ഥയില്‍ ആയിരുന്നുവെന്നും വായിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. പ്രതി ഇപ്പോഴും ഒളിവിലാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിക്കായി തെരച്ചില്‍ തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.

മൃഗങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്ന കേസുകള്‍ വര്‍ധിച്ചു വരികയാണ്. നേരത്തെ നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ യുവാവ് അറസ്റ്റിലായിരുന്നു. ഇയാള്‍ പിടിക്കപ്പെടുമെന്ന ഘട്ടത്തില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് നായയെ താഴേക്ക് എറിയുകയും ചെയ്തു. മഥുര സ്വദേശിയായ 28 വയസ്സുകാരന്‍ സോൻവീറാണ് അറസ്റ്റിലായത്.

Latest Stories

നിന്റെ സഹായമില്ലാതെ ഡൽഹി മത്സരങ്ങൾ ജയിച്ചിട്ടുണ്ട്, അതുകൊണ്ട് അത്ര അഹങ്കാരം വേണ്ട; ഇന്ത്യൻ താരത്തോട് പരിശീലകൻ

കേരള ലോട്ടറിയുടെ വില്‍പ്പന ഇടിക്കുന്നു; ഭാഗ്യാന്വേഷികള്‍ ബോചെ ടീക്കൊപ്പം; ഖജനാവിന് പ്രതിദിനം കോടികളുടെ നഷ്ടം; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് സര്‍ക്കാര്‍

ബുംറയും കമ്മിൻസും സ്റ്റാർക്കും ഒന്നും അല്ല, ആ താരത്തെ എനിക്ക് ശരിക്കും പേടിയാണ്, അവന്റെ ബോളിങ് ഓരോ തവണയും ഞെട്ടിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

'ജനാധിപത്യം കൊലചെയ്യപ്പെട്ടു'; വാരാണസിയിൽ മോദിക്കെതിരെയുള്ള ഹാസ്യതാരം ശ്യാം രംഗീലയുടെ നാമനിർദ്ദേശ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ആരൊക്കെ വന്നാലും പോയാലും ഇന്ത്യൻ പ്രീമിയർ ലീഗിൽ അവൻ ഉണ്ടാക്കിയ ഓളത്തിന്റെ പകുതി വരില്ല, ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹം: മുഹമ്മദ് കൈഫ്

IPL 2024: ക്രിക്കറ്റ് ലോകത്തിന് വമ്പൻ ഞെട്ടൽ, വിരമിക്കൽ സംബന്ധിച്ച് അതിനിർണായക അപ്ഡേറ്റ് നൽകി വിരാട് കോഹ്‌ലി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

'ജുഡീഷ്യറിയോടുള്ള അവഹേളനം'; കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് സുപ്രീംകോടതിയിൽ ഉന്നയിക്കാൻ ഹർജിക്കാർ

'പുഴു' സിനിമയുടെ സംവിധായികയും എഴുത്തുകാരനും മറുപടി പറയണം; മമ്മൂട്ടിയെ മതതീവ്ര ആശയങ്ങളുടെ അജണ്ടയുമായി കൂട്ടികെട്ടേണ്ട; പിന്തുണച്ച് ബിജെപി

പഴയത് പോലെ ചിരിക്കും കളിക്കും സമയമില്ല, ടീം അംഗങ്ങൾക്ക് അപായ സൂചന നൽകി സഞ്ജു സാംസൺ; നൽകിയിരിക്കുന്നത് കർശന നിർദേശങ്ങൾ

കേരളം ക്ലീനാക്കി ഹരിതകര്‍മസേന നേടിയത് 17.65 കോടി രൂപ; നാലുവര്‍ഷത്തിനിടെ ശേഖരിച്ചത് 24,292 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍; 2265 ടണ്‍ ഇ മാലിന്യം; മാതൃക