സീതദേവിയെ സംശയിച്ച ജനത, രാമനെ ചതിച്ചവര്‍; അയോദ്ധ്യയിലെ വോട്ടര്‍മാരെ അധിക്ഷേപിച്ച് രാമായണത്തിലെ ലക്ഷ്മണന്‍

ഉത്തര്‍പ്രദേശ് ഫൈസാബാദിലെ ബിജെപി സ്ഥാനാര്‍ത്ഥി ലല്ലു സിംഗ് പരാജയപ്പെട്ടതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി രാമായണം പരമ്പരയിലെ ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്‌റി. അയോദ്ധ്യ രാമക്ഷേത്രം ഉള്‍പ്പെട്ട മണ്ഡലമാണ് ഫൈസാബാദ്. സീതാദേവിയെ പോലും സംശയിച്ചവരാണ് അയോദ്ധ്യയിലെ ജനങ്ങളെന്നായിരുന്നു സുനില്‍ ലാഹ്‌റിയുടെ പ്രസ്താവന.

ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു സുനില്‍ ലാഹ്‌റി അയോധ്യയിലെ വോട്ടര്‍മാരെ കുറ്റപ്പെടുത്തിയത്. ബാഹുബലി എന്ന രാജമൗലി ചിത്രത്തില്‍ കട്ടപ്പ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്ന ചിത്രത്തിനൊപ്പമാണ് സുനില്‍ ലാഹ്‌റി ഇന്‍സ്റ്റാഗ്രാം സ്റ്റോറി പങ്കുവച്ചത്. ഫോളോവേഴ്‌സിനായി ഒരു വീഡിയോയും സുനില്‍ പങ്കുവച്ചിട്ടുണ്ട്.

സീതാദേവിയെ സംശയിച്ച അതേ അയോധ്യ പൗരന്മാരാണ് ഇവരെന്ന് മറക്കുന്നു. ദൈവത്തെ പോലും നിഷേധിക്കുന്നവരെ നാം എന്ത് വിളിക്കും. സ്വാര്‍ത്ഥര്‍ എന്നല്ലാതെ എന്ത് വിളിക്കാന്‍. അയോധ്യയിലെ ജനങ്ങള്‍ എല്ലായിപ്പോഴും തങ്ങളുടെ രാജാവിനെ വഞ്ചിച്ചിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണ്. അവരെക്കുറിച്ച് ഓര്‍ത്ത് നാണിക്കുന്നുവെന്നും സുനില്‍ ലാഹ്‌റി കുറിച്ചു.

തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ താന്‍ അസ്വസ്ഥനാണെന്നും സുനില്‍ വീഡിയോയിലൂടെ വ്യക്തമാക്കി. താന്‍ നിരന്തരം ജനങ്ങളോട് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചിരുന്നതായും എന്നാല്‍ വോട്ടിംഗ് കുറവായിരുന്നുവെന്നും സുനില്‍ പറയുന്നു. ഇനി ഒരു സഖ്യം രൂപീകരിച്ച് സര്‍ക്കാര്‍ അധികാരകത്തിലേറും. എന്നാല്‍ എത്ര കാലം സുഗമമായി ഭരിക്കാന്‍ സാധിക്കുമെന്നും സുനില്‍ ചോദിക്കുന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്